CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 37 Minutes 14 Seconds Ago
Breaking Now

യുകെയില്‍ ശ്രദ്ധിക്കപ്പെട്ട് നാടന്‍ വാറ്റ് ; മലയാളികളുടെ 'ഒറ്റക്കൊമ്പന്‍ ബ്രാന്‍ഡ് ' ഹൃദയം കീഴടക്കുന്നു

യുകെ സര്‍ക്കാരിന്റെ അനുമതികളെല്ലാം വാങ്ങി ശേഷമാണ് എട്ടു മാസം മുമ്പ് മദ്യ നിര്‍മ്മാണം ഡിസ്റ്റിലറി വഴി ആരംഭിച്ചത്.

ഡോര്‍ചെസ്റ്ററിലെ സ്വകാര്യ ഡിസ്റ്റിലറി ലീസിനെടുത്ത് സര്‍ക്കാര്‍ അനുമതിയോടെ ഒറ്റക്കൊമ്പന്‍ ബ്രാന്‍ഡ് എത്തി കഴിഞ്ഞു. ബിനു മാണി 12 വര്‍ഷം ചിന്തിച്ച ശേഷമാണ് ഈ തീരുമാനത്തിലെത്തിയത്. വര്‍ഷങ്ങളോളം പഠനം നടത്തി യുകെ സര്‍ക്കാരിന്റെ അനുമതികളെല്ലാം വാങ്ങി ശേഷമാണ് എട്ടു മാസം മുമ്പ് മദ്യ നിര്‍മ്മാണം ഡിസ്റ്റിലറി വഴി ആരംഭിച്ചത്.

ഫെബ്രുവരി 15നാണ് നാടന്‍ വാറ്റ് വിപണിയില്‍ ഇറക്കും വിധം തയ്യാറയത്.ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമല്ലെങ്കിലും യുകെ മലയാളികള്‍ക്കിടയില്‍ പാഴ്‌സല്‍ രൂപത്തില്‍ ഒറ്റക്കൊമ്പന്‍ എത്തി തുടങ്ങി. 700 മില്ലി ലിറ്ററിന്റെ ഒരു കുപ്പിക്ക് 35.50 പൗണ്ടാണ് വില. ആവശ്യക്കാര്‍ക്ക് രണ്ടു കുപ്പി വീതമാണ് ലഭിക്കുക. പാഴ്‌സല്‍ ചാര്‍ജായി5.70 പൗണ്ട് പ്രത്യേകം അയക്കണം. ഒറ്റക്കൊമ്പന്റെ കസ്റ്റമര്‍ കെയര്‍ നമ്പരായ 447916336379 വഴി പാഴ്‌സല്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. 14 തരം സുഗന്ധദ്രവ്യങ്ങള്‍ അടങ്ങുന്നതാണ് ഒറ്റക്കൊമ്പന്‍. 40 ശതമാനമാണ് ഒറ്റക്കൊമ്പനില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവ്. കുപ്പിയില്‍ നാടന്‍ വാറ്റ് എന്ന മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഉള്‍പ്പെടെ ഉള്ള ഭാഷകളില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്.

യുകെയില്‍ 2004 ല്‍ എത്തിയ ബിനു മാണി എന്‍എച്ച്എസിലെ ബാന്‍ഡ് 8 എ നഴ്‌സാണ്. ഒറ്റക്കൊമ്പന്‍ വിപണിയില്‍ എത്തിക്കുവാന്‍ ബിനുവിനൊപ്പം തിരുവനന്തപുരം കരമന സ്വദേശിയായ യുകെ മലയാളി ബി അജിത്കുമാര്‍ ഓഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവര്‍ത്തിക്കുന്നുണ്ട്. ഏകദേശം 65 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ഒറ്റക്കൊമ്പന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ മൂന്നു ജീവനക്കാരാണ് ഡെലിവറി ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ക്കായി ഇവരോടൊപ്പമുള്ളത്.




കൂടുതല്‍വാര്‍ത്തകള്‍.