CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 31 Minutes 23 Seconds Ago
Breaking Now

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കൊണ്ട് ഷൂസില്‍ ചുംബിപ്പിച്ചു ; വംശീയ അധിക്ഷേപ വീഡിയോ വൈറലായതോടെ കൗമാരക്കാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കൊണ്ട് തങ്ങളുടെ ഷൂസില്‍ ചുംബിക്കുന്നതിന് മുമ്പ് ഒരു വെള്ളക്കാരനായ കുട്ടി പരിഹസിക്കുകയും തള്ളുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

യുകെയിലെ കാര്‍ലിസില്‍ കറുത്ത വര്‍ഗക്കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ വംശീയമായി അധിക്ഷേപിക്കുകയും അത് സ്വീകരിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്ത കേസില്‍ നാലു കൗമാരക്കാരായ ആണ്‍കുട്ടികള്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്നും കാര്‍ലിസിലെ അപ്പര്‍ബി ഏരിയയില്‍ നടന്ന സംഭവം വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കുകയാണെന്നും കുംബ്രിയ പൊലീസ് പറഞ്ഞു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കൊണ്ട് തങ്ങളുടെ ഷൂസില്‍ ചുംബിക്കുന്നതിന് മുമ്പ് ഒരു വെള്ളക്കാരനായ കുട്ടി പരിഹസിക്കുകയും തള്ളുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. വെള്ളിയാഴ്ചയാണ് സംഭവം. വീഡിയോ വന്‍ തോതില്‍ ഷെയര്‍ ചെയ്യപ്പെട്ടതോടെയാണ് ഒരു കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശനിയാഴ്ച ഉച്ചയോടെ മൂന്ന് ആണ്‍കുട്ടികള്‍ കൂടി അറസ്റ്റിലായി. തുടര്‍ന്ന് ഉപാധികളോടെ 4 പേരെയും ജാമ്യത്തില്‍വിട്ടതായി പൊലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും വീഡിയോ ഷെയര്‍ ചെയ്യുന്നത് നിര്‍ത്തിവയ്ക്കണമെന്നും പൊലീസ് അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.