CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 43 Minutes 40 Seconds Ago
Breaking Now

ബ്രാഡ്‌ഫോര്‍ഡില്‍ അമ്മയെ കുത്തിക്കൊന്നത് ബംഗ്ലാദേശി; പോലീസ് തിരയുന്ന പ്രതി അഞ്ച് മാസം പ്രായമായ കുഞ്ഞിന്റെ പിതാവ്, ഇരയുടെ മുന്‍ കാമുകന്‍; പട്ടാപ്പകല്‍ അക്രമം നടത്തിയ പ്രതി ഇപ്പോഴും കാണാമറയത്ത്

ബെഡ്‌ഫോര്‍ഡ്ഷയര്‍ യൂണിവേഴ്‌സിറ്റിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ മാസ്‌റ്റേഴ്‌സ് നേടിയിട്ടുള്ള വ്യക്തിയാണ് മാസൂം

ബ്രാഡ്‌ഫോര്‍ഡില്‍ കുഞ്ഞിനൊപ്പം നടക്കവെ യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതി ബംഗ്ലാദേശി പൗരന്‍. കുഞ്ഞിനെ പ്രാമില്‍ ഇരുത്തി തള്ളിക്കൊണ്ട് പോകവെയാണ് അക്രമി ജീവനെടുത്തത്. കുട്ടിയുടെ പിതാവ് തന്നെയാണ് പോലീസ് തിരയുന്ന പ്രതിയെന്നാണ് റിപ്പോര്‍ട്ട്. Habibur Masum seen grinning on CCTV while waiting to catch a bus on Market Street in Bradford at 3.30pm on Saturday - nine minutes after Kulsuma was stabbed by an attacker

പ്രതി ഹബിബുര്‍ മാസൂം ഇപ്പോഴും ഒളിവിലാണ്. 27-കാരി കുല്‍സുമാ അക്തറിനെയാണ് പട്ടാപ്പകല്‍ അഞ്ച് മാസം പ്രായമായ മകനൊപ്പം ഷോപ്പിംഗിന് പോകവെ കൊലപ്പെടുത്തിയത്. 25-കാരനായ പ്രതിയെ സമീപിക്കരുതെന്നാണ് പോലീസ് മുന്നറിയിപ്പ്. നവംബറില്‍ കുല്‍സുമയെ അക്രമിച്ചതിനും, ഭീഷണിപ്പെടുത്തിയതിനും അകത്തായ മാസൂം ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. Masum, who is from the city of Sylhet in eastern Bangladesh, studied for a masters in digital marketing at the University of Bedfordshire, and videos show him celebrating at his graduation

മാസൂം അല്‍പ്പനേരം അക്തറിനോട് സംസാരിച്ച ശേഷമായിരുന്നു ഗുരുതരമായ അക്രമം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കി. പ്രതിയെ സഹായിച്ച 23-കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമം നടത്തി ഒന്‍പതാം മിനിറ്റില്‍ ബസില്‍ കയറി സ്ഥലംവിട്ട മാസൂമിന്റെ സിസിടിവി ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. 

മാസൂമും, അക്തറുമായി മുന്‍ പരിചയമുള്ളതിനാല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് ഇന്‍ഡിപെന്‍ഡന്റ് ഓഫീസര്‍ ഫോര്‍ പോലീസ് കണ്ടക്ടിന് മുന്‍പാകെ റഫര്‍ ചെയ്തു. ബെഡ്‌ഫോര്‍ഡ്ഷയര്‍ യൂണിവേഴ്‌സിറ്റിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ മാസ്‌റ്റേഴ്‌സ് നേടിയിട്ടുള്ള വ്യക്തിയാണ് മാസൂം. 




കൂടുതല്‍വാര്‍ത്തകള്‍.