CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 36 Minutes 27 Seconds Ago
Breaking Now

വളര്‍ച്ച കരുത്താക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യുകെ; ഫെബ്രുവരിയില്‍ 0.1% വളര്‍ച്ച നേടി ജിഡിജി; റീട്ടിയിലര്‍മാര്‍ക്ക് വരള്‍ച്ച നേരിടുമ്പോഴും തിരിച്ചുവരവ് നടത്തി സമ്പദ് വ്യവസ്ഥ; ഇത് ടോറി ഗവണ്‍മെന്റിന് ശുഭവാര്‍ത്ത

2023-ലെ മൂന്ന്, നാല് പാദങ്ങളില്‍ വളര്‍ച്ച മുരടിച്ചതോടെയാണ് യുകെ സാങ്കേതികമായി സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതിവീണത്

ടോറി ഗവണ്‍മെന്റിനെ സംബന്ധിച്ച് സ്ഥിതി അനുകൂലമല്ല. സാമ്പത്തിക മേഖലയും പ്രതിസന്ധിയിലേക്ക് വഴുതിവീണതോടെ ഇടിഞ്ഞുതകര്‍ന്ന ഖജനാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ന്യായീകരണം ഇല്ലാതായി. ഈ ഘട്ടത്തിലാണ് ഫെബ്രുവരി മാസത്തില്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ചെറിയ തോതില്‍ വളര്‍ച്ച പ്രകടമാക്കിയത്. 

റീട്ടെയിലര്‍മാര്‍ക്ക് തുടക്കം മോശമായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കഴിയുന്നതിന്റെ സൂചനകളാണ് ഫെബ്രുവരി നല്‍കുന്നത്. ഫെബ്രുവരിയില്‍ ജിഡിപി 0.1% വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നത്. സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചതിന് അനുകൂലമായാണ് സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ്. UK economy grows by 0.2% in January - The Economic Times

നിര്‍മ്മാണ മേഖലയിലാണ് പ്രകടമായ വളര്‍ച്ച രേഖപ്പെടുത്തിയതെന്ന് ഒഎന്‍എസ് ഇക്കണോമിക്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് ഡയറക്ടര്‍ ലിസ് മക്കിയോണ്‍ പറഞ്ഞു. കാര്‍ മേഖലയിലാണ് ഇത് പ്രകടമായത്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്, ചരക്ക് കടത്ത്, ടെലികമ്മ്യൂണിക്കേഷന്‍സ് മേഖലകള്‍ക്കും ശക്തമായ മാസങ്ങളായിരുന്നു, അദ്ദേഹം വ്യക്തമാക്കി. 

2023-ലെ മൂന്ന്, നാല് പാദങ്ങളില്‍ വളര്‍ച്ച മുരടിച്ചതോടെയാണ് യുകെ സാങ്കേതികമായി സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതിവീണത്. ഇതില്‍ നിന്നും തിരിച്ചുവരാന്‍ മാര്‍ച്ച് മാസത്തില്‍ കൂടി വളര്‍ച്ച രേഖപ്പെടുത്തേണ്ടതുണ്ട്. സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന് വേഗത പോരെന്നത് ഋഷി സുനാകിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. വോട്ടര്‍മാര്‍ ഈ വര്‍ഷം അവസാനം പോളിംഗ് ബൂത്തിലെത്തുമ്പോള്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നാണ് ആശങ്ക. 




കൂടുതല്‍വാര്‍ത്തകള്‍.