CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 54 Minutes 32 Seconds Ago
Breaking Now

'ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഉണ്ട്'; കേരള സ്റ്റോറി എസ്എന്‍ഡിപി കുടുംബയോഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന്‍

ഇന്ന് വിവാദ സിനിമ കേരള സ്റ്റോറി താമരശേരി രൂപത പ്രദര്‍ശിപ്പിക്കും.

ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഉണ്ടെന്ന് ഇടുക്കി എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന്‍. എസ്എന്‍ഡിപി ഈ വിഷയവും ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. 'ദി കേരള സ്റ്റോറി' എസ്എന്‍ഡിപി കുടുംബയോഗങ്ങളിലും വനിതാ സംഘങ്ങളിലും സിനിമ പ്രദര്‍ശിപ്പിക്കുമെന്നും എസ്എന്‍ഡിപി യോഗം കേന്ദ്ര വനിതാ സംഘം സെക്രട്ടറി കൂടിയായ സംഗീത വിശ്വനാഥന്‍ പറഞ്ഞു.

അതേസമയം ഇന്ന് വിവാദ സിനിമ കേരള സ്റ്റോറി താമരശേരി രൂപത പ്രദര്‍ശിപ്പിക്കും. രൂപതക്ക് കീഴിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലുമാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് ശേഷം കെസിവൈഎമ്മിന്റെ വിവിധ യൂണിറ്റുകളില്‍ പ്രദര്‍ശനം ഉണ്ടാകും.

നേരത്തെ ഇടുക്കി രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചിരുന്നു. ഇടുക്കി രൂപതയില്‍ 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ചിത്രം പ്രദര്‍ശിപ്പിച്ചു. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത്. പിന്നാലെ സിനിമയെ പിന്തുണച്ച് താമരശേരി, തലശേരി രൂപതകളും രംഗത്തെത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.