CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 45 Minutes 16 Seconds Ago
Breaking Now

രോഗികള്‍ക്ക് നേരെ ലൈംഗിക ചിന്തകള്‍ തുറന്നുവിട്ട മലയാളി ഡോക്ടര്‍ അകത്തായി; മരണം കാത്തിരിക്കുന്ന രോഗിയ്ക്ക് നല്‍കേണ്ട മാന്യത പോലും പിച്ചിചീന്തി ശരീരത്തില്‍ കടന്നുപിടിച്ച് 'സഹായം'; മൂന്ന് സ്ത്രീകള്‍ക്കെതിരായ ചൂഷണം തെളിഞ്ഞതോടെ ജിപിയ്ക്ക് നാല് വര്‍ഷത്തോളം ജയില്‍

ബുദ്ധിമുട്ട് അനുഭവിക്കുന്ന, പരാതി പറയാന്‍ സാധ്യതയില്ലാത്തവരെ നോക്കിയാണ് നിങ്ങള്‍ ഇരകളെ തേടിയതെന്ന് ജഡ്ജ്

മരണം കാത്തുകഴിയുന്ന രോഗിയ്ക്ക് നേരെ പോലും ലൈംഗിക ചിന്തകളോടെ സമീപിച്ച് ശരീരത്തില്‍ കടന്നുപിടിച്ച മലയാളി ഫാമിലി ഡോക്ടര്‍ക്ക് ജയില്‍ശിക്ഷ. ജീവിതത്തിന്റെ അവസാന മാസങ്ങളിലൂടെ കടന്നുപോകുന്ന രോഗിയെ ലൈംഗികമായി ഉപയോഗിക്കുമ്പോള്‍ 'നിങ്ങളെ സഹായിക്കുകയാണ്' എന്ന് പറഞ്ഞ ഡോ. മോഹന്‍ ബാബുവിനാണ് മൂന്നര വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്. Family doctor, 46, denies sex attacks on four of his female patients at GP  surgery | Daily Mail Online

47-കാരനായ ഡോ. മോഹന്‍ ബാബു ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകളെ കെട്ടിപ്പിടിച്ചും, ചുംബിച്ചും, കയറിപ്പിടിച്ചുമാണ് വിശ്വാസലംഘനം കാണിച്ചത്. ഇതിലൊരു രോഗി ക്യാന്‍സര്‍ മൂലം മരിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഗുരുതരമായ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ച സ്ത്രീയോട് മേല്‍വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട ശേഷമായിരുന്നു, കയറിപ്പിടിച്ചത്. Family GP who groped 3 female patients including terminally ill cancer  sufferer while making 'creepy' comments is jailed | The Sun

19 വയസ്സ് വരെ പ്രായമുള്ള മൂന്ന് സ്ത്രീകളെയാണ് ജിപി ലക്ഷ്യമിട്ടത്. ഭാര്യ കൂടിയായ ഡോക്ടര്‍ക്കൊപ്പം സര്‍ജറിയില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു അതിക്രമങ്ങള്‍. മോശമായി രോഗികളെ സ്പര്‍ശിക്കുന്നതിന് പുറമെ അശ്ലീല കമന്റുകളും ഇയാള്‍ പറഞ്ഞിരുന്നു. ഹാംപ്ഷയര്‍ പോര്‍ട്‌സ്മൗത്ത് ക്രൗണ്‍ കോടതിയില്‍ മൂന്നാഴ്ചത്തെ വിചാരണയ്‌ക്കൊടുവില്‍ ജനുവരിയില്‍ മോഹന്‍ ബാബു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 

ഇതിന്റെ ശിക്ഷ പ്രഖ്യാപിച്ചതോടെയാണ് മലയാളി ഡോക്ടര്‍ മൂന്നര വര്‍ഷം അകത്തായത്. ബുദ്ധിമുട്ട് അനുഭവിക്കുന്ന, പരാതി പറയാന്‍ സാധ്യതയില്ലാത്തവരെ നോക്കിയാണ് നിങ്ങള്‍ ഇരകളെ തേടിയതെന്ന് ജഡ്ജ് ചൂണ്ടിക്കാണിച്ചു. 2018 ഏപ്രിലില്‍ ഹാന്റ്‌സിലെ സ്റ്റോണ്ടണ്‍ സര്‍ജറിയില്‍ ജോലിക്ക് കയറിയത് മുതല്‍ ഏറ്റവും കൂടുതല്‍ പരാതി നേടിയ ഡോക്ടറായിരുന്നു ഇയാള്‍. ഇതോടെ പല തവണ മുന്നറിയിപ്പും നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.