CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 31 Minutes 48 Seconds Ago
Breaking Now

ഹൃദയം തകര്‍ന്നാലും ചികിത്സയില്ല! എന്‍എച്ച്എസിലെ ഹൃദ്രോഗ പരിചരണം പ്രതിസന്ധിയില്‍; ഗുരുതര ഹൃദയ പ്രശ്‌നങ്ങള്‍ നേരിടാടാലും ചികിത്സയ്ക്കായി 18 ആഴ്ചത്തെ കാത്തിരിപ്പ്; മഹാമാരിക്ക് ശേഷം കേസുകളുടെ എണ്ണത്തില്‍ അഞ്ച് മടങ്ങ് വര്‍ദ്ധന

ഫെബ്രുവരിയില്‍ കാര്‍ഡിയാക് വെയ്റ്റിംഗ് ലിസ്റ്റ് 408,548 ആയി ഉയര്‍ന്നുവെന്നും പുതിയ ഹെല്‍ത്ത് സര്‍വ്വീസ് ഡാറ്റ

ഗുരുതരമായ ഹൃദയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന രോഗികള്‍ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ നേരിടുന്ന കാത്തിരിപ്പ് മഹാമാരിക്ക് ശേഷം അഞ്ച് മടങ്ങ് വര്‍ദ്ധിച്ചതായി ഞെട്ടിക്കുന്ന കണക്കുകള്‍. ഇംഗ്ലണ്ടില്‍ 163,000-ലേറെ രോഗികളാണ് ചുരുങ്ങിയത് 18 ആഴ്ചയുള്ള ചികിത്സാ താമസം നേരിട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 

2020 ഫെബ്രുവരിയില്‍ 32,000-ല്‍ നിന്ന കണക്കുകള്‍ 2022 ഫെബ്രുവരിയില്‍ ഇരട്ടിയായി. എന്‍എച്ച്എസ് നിബന്ധനകള്‍ പ്രകാരം 92 ശതമാനം രോഗികളെയും റഫര്‍ ചെയ്ത് 18 ആഴ്ചയ്ക്കുള്ളില്‍ ചികിത്സിക്കണമെന്നാണ് പറയുന്നത്. എന്നാല്‍ എന്‍എച്ച്എസില്‍ ഇപ്പോള്‍ നേരിടുന്നത് ഏറ്റവും ദുരിതമേറിയ ഹൃദ്രോഗ പരിചരണ പ്രതിസന്ധിയാണെന്ന് ചാരിറ്റികള്‍ കുറ്റപ്പെടുത്തുന്നു. This chart shows the mortality rate for cardiovascular disease in the under 75s in England (blue bars) which is the number of deaths per 100,000 people as well as sheer number of deaths (red line). Medical breakthroughs and advanced screening techniques helped lower these figures from 2004, but progress began to stall in the early 2010s before reversing in the last few years of data

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുമായി കാത്തിരിക്കുന്ന രോഗികള്‍ക്ക് ചികിത്സയ്ക്ക് മുന്നെ തന്നെ ഹൃദയാഘാതവും, സ്‌ട്രോക്കും നേരിടുന്ന അവസ്ഥയാണുള്ളത്. പുറത്തുവന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് കാര്‍ഡിയോളജിസ്റ്റുകള്‍ പ്രതികരിച്ചു. ജീവന്‍ രക്ഷിക്കുന്ന ഹൃദയ പരിചരണത്തിന് മുന്‍ഗണ നല്‍കാന്‍ ശക്തമായ നടപടികള്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. NHS data shows a rise in the number of younger adults suffering from heart attacks over the past decade. The biggest increase (95 per cent) was recorded in the 25-29 year-old demographic, though as numbers of patients are low even small spikes can look dramatic

ഫെബ്രുവരിയില്‍ കാര്‍ഡിയാക് വെയ്റ്റിംഗ് ലിസ്റ്റ് 408,548 ആയി ഉയര്‍ന്നുവെന്നും പുതിയ ഹെല്‍ത്ത് സര്‍വ്വീസ് ഡാറ്റ പറയുന്നു. 2023 സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് ചെയ്ത 409,541 ആണ് ഇതിന് മുന്‍പുള്ള റെക്കോര്‍ഡ്. ഇതിനിടെ ഇംഗ്ലണ്ടില്‍ പതിവ് ആശുപത്രി ചികിത്സകള്‍ക്കുള്ള കാത്തിരിപ്പ് പട്ടിക തുടര്‍ച്ചയായി അഞ്ചാം മാസവും താഴ്ന്നു. 




കൂടുതല്‍വാര്‍ത്തകള്‍.