CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 37 Minutes 40 Seconds Ago
Breaking Now

മിഡില്‍ ഈസ്റ്റില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുമോ? ഇസ്രയേല്‍ അക്രമണത്തില്‍ കോണ്‍സുലേറ്റ് തകര്‍ന്ന് 13 പേര്‍ കൊല്ലപ്പെട്ടതിന് പ്രതികാരവുമായി ഇറാന്‍ മിസൈല്‍ അക്രണം നടത്തിയേക്കും; യുകെ പൗരന്‍മാരെ 'രക്ഷപ്പെടുത്താന്‍' ഡങ്ക്‌റിക്ക് സ്റ്റൈല്‍ രക്ഷാപദ്ധതി

ഓപ്പറേഷന്‍ മീറ്റിയോറിക് എന്ന് കോഡ് നല്‍കിയ രക്ഷാപദ്ധതികള്‍ക്ക് യുകെയുടെ ഗ്രീന്‍ ബെറെറ്റ്‌സാണ് നേതൃത്വം നല്‍കുക

മിഡില്‍ ഈസ്റ്റില്‍ യുദ്ധകാഹളം മുഴങ്ങാന്‍ സാധ്യതകള്‍ തെളിഞ്ഞതോടെ ഇവിടെയുള്ള യുകെ പൗരന്‍മാരെ രക്ഷപ്പെടുത്താന്‍ പദ്ധതിയുമായി ബ്രിട്ടീഷ് സൈന്യം. ഇസ്രയേലിന് എതിരായി ഇറാന്‍ മിസൈല്‍ അക്രമണം നടത്തിയാല്‍ മിഡില്‍ ഈസ്റ്റിലുള്ള ആയിരക്കണക്കിന് യുകെ പൗരന്‍മാരെ രക്ഷപ്പെടുത്താന്‍ റോയല്‍ മറീനുകള്‍ തയ്യാറെടുപ്പ് നടത്തുകയാണ്. 

ലെബനീസ് തീരത്ത് സമുദ്ര രക്ഷാ മിഷന്‍ നടത്തുന്നതിന് മുന്നോടിയായി കമ്മാന്‍ഡോകള്‍ പരിശീലനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. മേഖലയില്‍ കുടുങ്ങാന്‍ സാധ്യതയുള്ള ബ്രിട്ടീഷുകാരെ സഹായിക്കാന്‍ തയ്യാറായിരിക്കുകയാണെന്ന് ഡിഫന്‍സ് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് സ്ഥിരീകരിച്ചു. The strike on Iran's consulate in Syria could be the spark that ignites the  Middle East | Chatham House – International Affairs Think Tank

ലെബനണ്‍ വിട്ട് പോകാന്‍ ഫോറിന്‍ ഓഫീസ് ഇതിനകം തന്നെ യുകെ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്രമത്തിനുള്ള ഗുരുതര ഭീഷണി നിലനില്‍ക്കുന്നതായി യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. മേഖലയില്‍ യുഎസ് സൈന്യം ഇടപെടുന്നതിന് എതിരെ ഇറാന്‍ വാഷിംഗ്ടണ് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. 

ഓപ്പറേഷന്‍ മീറ്റിയോറിക് എന്ന് കോഡ് നല്‍കിയ രക്ഷാപദ്ധതികള്‍ക്ക് യുകെയുടെ ഗ്രീന്‍ ബെറെറ്റ്‌സാണ് നേതൃത്വം നല്‍കുക. റോയല്‍ നേവിയും, റോയല്‍ എയര്‍ ഫോഴ്‌സും പിന്തുണയും നല്‍കും. 30 കമ്മാന്‍ഡോ മറീനുകളില്‍ നിന്നുള്ള ഒരു സംഘം കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ എത്തിയെന്നാണ് മെയില്‍ റിപ്പോര്‍ട്ട്. 




കൂടുതല്‍വാര്‍ത്തകള്‍.