CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 6 Minutes 5 Seconds Ago
Breaking Now

അനധികൃത കുടിയേറ്റക്കാരെ വഹിച്ച് വിമാനങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ പറക്കും; റുവാന്‍ഡ നാടുകടത്തല്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന് പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി; ഏത് വിമാനകമ്പനി 'ചീത്തപ്പേര്' ചുമക്കുമെന്നതിന് സ്ഥിരീകരണമില്ല

സുപ്രീംകോടതി ഉന്നയിച്ച തടസ്സങ്ങള്‍ മറികടക്കാന്‍ റുവാന്‍ഡ ബില്‍ പാര്‍ലമെന്റില്‍ എത്താന്‍ ഇരിക്കവെയാണ് ഈ പ്രഖ്യാപനങ്ങള്‍

റുവാന്‍ഡ നാടുകടത്തല്‍ വിമാനങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ പറന്ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ക്യാബിനറ്റ് മന്ത്രി. സ്‌കീം നടപ്പാക്കാന്‍ ഹോം ഓഫീസ് തയ്യാറായിക്കഴിഞ്ഞെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ കൊണ്ടുപോകാന്‍ ഏതെങ്കിലും എയര്‍ലൈന്‍ തയ്യാറായിട്ടുണ്ടോയെന്ന് ഇവര്‍ സ്ഥിരീകരിച്ചില്ല. 

സ്പ്രിംഗ് സമയത്ത് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യുമെന്ന് പ്രധാനമന്ത്രി ഋഷി സുനാക് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്റെ നയം നടപ്പാക്കാന്‍ ഏത് വിമാന കമ്പനിയാണ് ഒപ്പം നില്‍ക്കുകയെന്ന് വ്യക്തമാക്കാന്‍ സുനാക് തയ്യാറായിരുന്നില്ല. Health Secretary Victoria Atkins said the Home Office is 'ready to go' in implementing the Rwanda deportation scheme

'എത്രയും പെട്ടെന്ന് ഈ വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ ഇത് നടപ്പാക്കാനാണ് പദ്ധതി', ഹെല്‍ത്ത് സെക്രട്ടറി ആറ്റ്കിന്‍സ് പറഞ്ഞു. അഭയാര്‍ത്ഥികളെ നാടുകടത്തി ചീത്തപ്പേര് നേടാന്‍ കമ്പനികള്‍ ഭയപ്പെടുന്നതാണ് പ്രധാന പ്രതിസന്ധി. റുവാന്‍ഡയുടെ ദേശീയ എയര്‍ലൈന്‍ കമ്പനിയും ഓഫര്‍ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. 

സുപ്രീംകോടതി ഉന്നയിച്ച തടസ്സങ്ങള്‍ മറികടക്കാന്‍ റുവാന്‍ഡ ബില്‍ പാര്‍ലമെന്റില്‍ എത്താന്‍ ഇരിക്കവെയാണ് ഈ പ്രഖ്യാപനങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമാണ് അനധികൃത കുടിയേറ്റക്കാരെ ഏത് വിധത്തില്‍ ബ്രിട്ടനില്‍ നിന്നും ഒഴിവാക്കുമെന്ന ചോദ്യം. ടോറികള്‍ക്ക് ഇതിന് മറുപടി നല്‍കാന്‍ കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ നേട്ടമാകും. 




കൂടുതല്‍വാര്‍ത്തകള്‍.