CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 17 Minutes 4 Seconds Ago
Breaking Now

കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ട് ബിജെപി തൊടുന്നില്ല; പിണറായി വിജയന്‍ ആക്രമിക്കുന്നത് എന്നെമാത്രം; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ഇന്ത്യയെ വിഭജിക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ ശക്തമായി പോരാടുന്ന തന്നെ എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

കേന്ദ്രം ഭരിക്കുന്ന ബിജെപി എന്തുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനെ തൊടുന്നില്ലെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. ബിജെപിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇന്ത്യയിലെ മൂന്നു മുഖ്യമന്ത്രിമാരെ ജയിലില്‍ അടച്ചിരിക്കുയാണ്. എന്നാല്‍, കേരളത്തിലെ മുഖ്യമന്ത്രിയെ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ വിഭജിക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ ശക്തമായി പോരാടുന്ന തന്നെ എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

എന്നെ പിണറായി വിജയന്‍ എതിര്‍ക്കുന്നതില്‍ സന്തോഷമേയുള്ളു. പക്ഷെ ആര്‍എസ്എസിനെതിരേ അദേഹം ഇടയ്ക്ക് എന്തെങ്കിലും പറയണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

ബിജെപിയുടെയും ആര്‍എസ്എസിന്റെയും നടപടികളെ എതിര്‍ത്തതിനാണ് ബിജെപി എന്നെ ലോക്‌സഭയില്‍നിന്നു പുറത്താക്കിയത്. ലോക്‌സഭാ അംഗത്തിന് അവകാശപ്പെട്ട വീട്ടില്‍നിന്ന് എന്നെ പുറത്താക്കി. ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടാണ് ലോക്‌സഭയില്‍ തിരിച്ചെത്തിയതെന്നും രാഹുല്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.