CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 26 Seconds Ago
Breaking Now

'പഠനം തുടരാന്‍ ജാമ്യം നല്‍കണം'; ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കോടതിയെ സമീപിച്ച് അനുപമ

മൂന്ന് പ്രതികളുള്ള കേസില്‍ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നും ജാമ്യാപേക്ഷ വരുന്നത്.

മോചനദ്രവ്യം ആവശ്യപ്പെട്ട് ഓയൂര്‍ ഓട്ടുമലയില്‍ ആറ് വയസ്സുകാരിയെ തട്ടി കൊണ്ട് പോയ കേസിലെ മൂന്നാം പ്രതി പി അനുപമ കൊല്ലം അഡീഷന്‍സ് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. തനിക്ക് പഠനം പൂര്‍ത്തിയാക്കണമെന്നും അതിനായി ജാമ്യം അനുവദിച്ചു തരണമെന്നുമാണ് അനുപമയുടെ ആവശ്യം. അഡ്വ പ്രഭു വിജയകുമാര്‍ വഴിയാണ് ജാമ്യാപേക്ഷ നല്‍കിയത്. മൂന്ന് പ്രതികളുള്ള കേസില്‍ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നും ജാമ്യാപേക്ഷ വരുന്നത്. കേസില്‍ അനുപമയുടെ പിതാവ് കെ ആര്‍ പത്മ കുമാര്‍, മാതാവ് അനിതാകുമാരി എന്നിവരാണ് മറ്റ് പ്രതികള്‍.

മോചന ദ്രവ്യം നല്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 27 നാണ് കൊട്ടാരക്കര ഓയൂര്‍ പരിസരത്ത് നിന്നും ഇവര്‍ കുട്ടിയെ തട്ടികൊണ്ട് പോയത്. സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായ സംഭവത്തില്‍ കുട്ടിയെ കൊല്ലത്തൊരു പൊതു സ്ഥലത്ത് ഉപേക്ഷിച്ച് പ്രതികള്‍ മുങ്ങുകയായിരുന്നു. പിന്നീട് തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതികളെ ഡിസംബര്‍ 2 ന് പോലീസ് അറസ്റ്റ് ചെയ്തു. കേസ് അന്വേഷണം നടത്തിയ കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് 90 ദിവസത്തിനകം കുറ്റപത്രം നല്‍കി. സോഷ്യല്‍ മീഡിയയിലും യുട്യൂബിലും നിറഞ്ഞു നില്‍ക്കുന്ന വ്‌ലോഗര്‍ കൂടിയായിരുന്നു അനുപമ. ഇതിനെ തുടര്‍ന്ന് രൂക്ഷമായ പൊതുവിമര്‍ശനത്തിനും അനുപമ വിധേയമായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.