CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 38 Minutes 51 Seconds Ago
Breaking Now

അയവില്ലാതെ എന്‍എച്ച്എസ് 'ബെഡ് ബ്ലോക്ക്' പ്രതിസന്ധി; മൂന്നിലൊന്ന് കിടക്കളും പിടിച്ചടക്കി ആരോഗ്യം തിരിച്ചുപിടിച്ച രോഗികള്‍; തിരക്കേറിയ ആശുപത്രികളില്‍ നിന്നും പുറത്ത് പോകാന്‍ കഴിയാതെ രോഗമുക്തി നേടിയവര്‍ കുടുങ്ങി കിടക്കുന്നു

ഏഴില്‍ ഒന്ന് വീതം ബെഡുകള്‍, അതായത് ദേശീയ തലത്തില്‍ 17% കിടക്കകളിലും ഇവിടെ തങ്ങാന്‍ അര്‍ഹതയില്ലാത്തവരാണ് കൈയടക്കി വെച്ചിരിക്കുന്നത്

എന്‍എച്ച്എസ് ആശുപത്രികളിലെ ബെഡ് ക്ഷാമം കേട്ടുകേട്ട് മടുത്ത ഒരു കാര്യമാണ്. എന്നാല്‍ ഇതിന് വഴിയൊരുക്കുന്നത് ആവശ്യത്തിന് ബെഡ് ഇല്ലാത്തതല്ല, മറിച്ച് ആവശ്യത്തിന് ബെഡുകള്‍ ഒഴിവാകാത്തതാണ്. ചികിത്സ പൂര്‍ത്തിയാക്കി ആരോഗ്യം വീണ്ടെടുത്താലും രോഗികള്‍ വീട്ടിലേക്കോ, കെയര്‍ ഹോമിലേക്കോ പോകാന്‍ കഴിയാതെ കുടുങ്ങി കിടക്കുന്നതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. 

ഈ പ്രതിസന്ധി ഒഴിവാക്കാന്‍ ഗവണ്‍മെന്റ് പരിശ്രമം ആരംഭിച്ചെങ്കിലും ഫലം കാണുന്നില്ലെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആശുപത്രി കിടക്ക കൈയടക്കി വെച്ചിട്ടുള്ള മൂന്നിലൊന്ന് രോഗികളും ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തക്കവണ്ണം ആരോഗ്യം വീണ്ടെടുത്തവരാണെന്നാണ് കണക്കുകള്‍. ഇത് എന്‍എച്ച്എസിലെ ബെഡ് ബ്ലോക്കിംഗ് പ്രതിസന്ധിയെ ഊര്‍ജ്ജിതമാക്കുന്നു. England rushes to discharge hospital patients to ease bed-blocking crisis -  India Today

ഫെബ്രുവരിയിലെ ഓരോ ദിവസവും ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ ശരാശരി 13,662 രോഗികള്‍ വീതം കുടുങ്ങി കിടന്നതായി കണക്കുകള്‍ പറയുന്നു. ഡോക്ടര്‍മാര്‍ ഇവരെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുമെന്ന് വിധിയെഴുതിയിട്ടും പോകാന്‍ ഇടമില്ലാത്തതിനാല്‍ രോഗമുക്തി നേടിയവരും ആശുപത്രികളില്‍ താമസിച്ച് വരികയാണ്. 

ഈ കണക്ക് പ്രകാരം ഏഴില്‍ ഒന്ന് വീതം ബെഡുകള്‍, അതായത് ദേശീയ തലത്തില്‍ 17% കിടക്കകളിലും ഇവിടെ തങ്ങാന്‍ അര്‍ഹതയില്ലാത്തവരാണ് കൈയടക്കി വെച്ചിരിക്കുന്നത്. ഏറ്റവും ബുദ്ധിമുട്ടുള്ള ചില പ്രദേശങ്ങളില്‍ ഇത് മൂന്നിലൊന്നാണ്, ഏകദേശം 33%. കെയര്‍ ഹോമില്‍ ഇടം ലഭിക്കാനും, തങ്ങള്‍ക്ക് പാചകം ചെയ്യാനും, അലക്കാനും, വസ്ത്രം ധരിപ്പിക്കാനും കൗണ്‍സില്‍ ഒരു കെയററെ ലഭ്യമാക്കുന്നതിനും കാത്തിരിക്കുന്നവരാണ് അധികവും. പ്രിസ്‌ക്രിപ്ഷന് കാത്തിരിക്കുന്നവരും, മറ്റ് എന്‍എച്ച്എസ് അഡ്മിന്‍ പൂര്‍ത്തീകരിക്കേണ്ടവരും ഇതിലുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.