CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 46 Minutes 58 Seconds Ago
Breaking Now

ഉഴവൂര്‍ സ്വദേശി അജോ ജോസഫിന് ഞായറാഴ്ച്ച മലയാളി സമൂഹം വിട ചൊല്ലും

ഞായറഴ്ച്ച ഒരു മണി മുതല്‍ മൂന്നുമണിവരെ പൊതുദര്‍ശനവും തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയും സെന്റ് മേരീസ് കത്രീഡലിലാണ് ഒരുക്കിയിട്ടുള്ളത്.

ന്യൂ ടൗണില്‍ കഴിഞ്ഞാഴ്ച്ച വിട പറഞ്ഞ് പോയ ഉഴവൂര്‍ സ്വദേശി അജോ ജോസഫിന് ഞായറാഴ്ച്ച മലയാളി സമൂഹം വിട ചൊല്ലും. ഞായറഴ്ച്ച ഒരു മണി മുതല്‍ മൂന്നുമണിവരെ പൊതുദര്‍ശനവും തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയും സെന്റ് മേരീസ് കത്രീഡലിലാണ് ഒരുക്കിയിട്ടുള്ളത്.

ഉഴവൂര്‍ സംഗമത്തിന്റെ അംഗങ്ങളുംകുടുംബാംഗങ്ങളും , സുഹൃത്തുക്കളും , നാട്ടുകാരും , സഹപ്രവത്തകരും ഒത്തുചേര്‍ന്നുള്ള യാത്ര അയപ്പാണ് ഒരുക്കിയിട്ടുള്ളത്.ഫോട്ടോഗ്രാഫറാ അജോയ്ക്ക് 41 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മറിഞ്ഞു വീണ് മരിക്കുകയായിരുന്നു.കാര്യമായ ശാരീരിരിക അവശതകള്‍ ഒന്നും ഇല്ലാത്ത ആരോഗ്യവാനായ അജോ ഉറക്കമുണര്‍ന്ന ശേഷം പ്രഭാത ഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തില്‍ ആയിരുന്നു.

അജോയുടെ ഫോണിലേക്ക് തുടര്‍ച്ചയായ ഫോണ്‍ കോളുകള്‍ എത്തിയിട്ടും അത് അറ്റന്‍ഡ് ചെയ്യാതായതോടെ അടുത്ത മുറിയില്‍ താമസിച്ചിരുന്നവര്‍ വന്നു നോക്കിയപ്പോഴാണ് അജോ കിടക്കയില്‍ കുഴഞ്ഞു വീണു കിടക്കുന്നത് ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ പാരാമെഡിക്‌സിന്റെ സേവനം തേടിയെങ്കിലും അവര്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

ഉഴവൂരിലെ ആദ്യകാല ഫോട്ടോ സ്റ്റുഡിയോ ആയ അജോ സ്റ്റുഡിയോ ഉടമ ജോസെഫിന്റെ മകനാണ് അജോ. ഒരു പതിറ്റാണ്ട് മുന്‍പ് യുകെയില്‍ എത്തിയ അജോ പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങുക ആയിരുന്നു . അവിടെയെത്തി ഏറെക്കാലം അജോ സ്‌റുഡിയോയോയുടെ മേല്‍നോട്ടത്തിലും സജീവമായി.  കോവിഡിന് ശേഷം ഡിജിറ്റല്‍ ഫോട്ടോഗ്രാഫി രംഗത്ത് ഉണ്ടായ ബിസിനസ് തിരിച്ചടിയെ തുടര്‍ന്ന് വീണ്ടും യുകെയിലേക്ക് വരുകായിരുന്നു.മൃതദേഹം നാട്ടില്‍ എത്തിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.