CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 28 Minutes 26 Seconds Ago
Breaking Now

നവജാത ശിശുവിനെ മാറിനല്‍കിയതായി സമ്മതിച്ച് എന്‍എച്ച്എസ് ; പൂള്‍ ഹോസ്പിറ്റലില്‍ അന്വേഷണം തുടരുന്നു

അന്വേഷണം നടക്കവേയാണ് ഡോര്‍സെറ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് കുറ്റസമ്മതം നടത്തിയത്.

യുകെയില്‍ അമ്മയ്ക്ക് കുഞ്ഞിനെ മാറി നല്‍കിയതായി എന്‍എച്ച്എസ് ആശുപത്രി ട്രസ്റ്റ് സമ്മതിച്ചു. 2023 സെപ്തംബറില്‍ ഡോര്‍സെറ്റ് പൂള്‍ ഹോസ്പിറ്റലിലെ പ്രസവ വാര്‍ഡിലാണ് എന്‍എച്ച്എസിന് വലിയ നാണക്കേട് വരുത്തിവച്ച സംഭവം നടന്നത്.

ഇതേ തുടര്‍ന്നുള്ള അന്വേഷണം നടക്കവേയാണ് ഡോര്‍സെറ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് കുറ്റസമ്മതം നടത്തിയത്.

സംഭവത്തില്‍ ട്രസ്റ്റിലെ മിഡ് വൈഫറി ഡയറക്ടര്‍ ലോറെയ്ന്‍ ടോംഗേ ഖേദം പ്രകടിപ്പിച്ചു. അന്വേഷണം നടക്കുകയാണെന്നും അതില്‍ സഹകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

മാതാപിതാക്കളുടേയും കുഞ്ഞുങ്ങളുടെയും സുരക്ഷയാണ് ട്രസ്റ്റിന് പ്രധാനമെന്നും പൂള്‍ ആശുപത്രിയിലേത് ഒറ്റപ്പെട്ട സംഭവമാണെന്നും ലോറെയ്ന്‍ ടോംഗെ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.