CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 39 Minutes 51 Seconds Ago
Breaking Now

ബിഷപ്‌ മാർ മാത്യൂ അറയ്ക്കലിന്റെ നേതൃത്വത്തിൽ ഇന്ന് കർഷക ഉപവാസ സമരം കോട്ടയത്ത്

കാർഷിക മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ പ്രതിഷേധം  ശക്തമാക്കി കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിളിന്റെയും ആന്റികറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് കോട്ടയത്ത് കര്‍ഷക ഉപവാസ സമരം നടക്കും. ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തിലാണ് ഉപവാസം. കോട്ടയം തിരുനക്കര പോലീസ് സ്റ്റേഷൻ മൈതാനിയില്‍ രാവിലെ 10ന് ആരംഭിക്കുന്ന ഉപവാസം വൈകുന്നേരം നാലിനു സമാപിക്കും. ഉപവാസ സമരത്തിനു ഐക്യദാർഡ്യവുമായി വിവിധ സാമുദായിക സാംസ്കാരിക കർഷക സംഘടന നേതാക്കൾ പങ്കു ചേരും. മെയ് 25 മുതൽ 30 വരെ കേരളത്തിൽ പര്യടനം നടത്താനിരുന്ന പ്രമുഖ ഗാന്ധിയന്‍ അണ്ണാഹസാരെ ദേഹാസ്വാസ്ഥ്യം മൂലം സന്ദര്‍ശനം റദ്ദാക്കിയത് കൊണ്ട് ഉപവാസ സമരത്തില്‍ പങ്കുചേരുകയില്ല. മെയ് 25 നു കണ്ണൂരിലായിരുന്നു പര്യടനം തുടങ്ങേണ്ടിയിരുന്നത്.

കേരളത്തിലെ തീരദേശ ഇടനാട്‌ മലനാട് മേഖലകളിലെ എല്ലാ വിഭാഗം കർഷകരുടെയും ജീവിത പ്രശ്നങ്ങളാണ് ഉപവാസ വേദിയിൽ ഉയർത്തപ്പെടുന്നത്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് നിലനില്‍ക്കുന്ന അഴിമതിക്കെതിരെയും കര്‍ഷകസമൂഹം ശക്തമായി പ്രതികരിക്കും. നികുതിവരുമാനത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ ഭരണച്ചെലവിനായി മാറ്റിവയ്ക്കാന്‍ പാടില്ലെന്ന കര്‍ഷകജനതയുടെ നിര്‍ദേശം കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കു സമര്‍പ്പിക്കും. എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയിൽ എത്തിച്ചേർന്നു നിൽക്കുന്ന കർഷകമക്കളുടെ വേദനയും ദുഖവും നിരാശയും കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും അധികാര കേന്ദ്രങ്ങള്‍ അടിയന്തരമായി ഇടപെടണമെന്നും മാര്‍ മാത്യു അറയ്ക്കല്‍ ആവശ്യപ്പെട്ടു. ജീവിക്കാനുള്ള കർഷകമക്കളുടെ ഈ പോരാട്ടത്തിൽ ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി എല്ലാവരും പങ്കുചേരണമെന്ന് സ്വാഗതസംഘം കണ്‍വീനര്‍ ഡിജോ കാപ്പന്‍ അഭ്യര്‍ഥിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.