CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 38 Seconds Ago
Breaking Now

നവസുവിശേഷ- വത്ക്കരണത്തിനായി ദിവ്യകാരുണ്യ ആരാധനയും ജപമാലയും വെള്ളിയാഴ്ച ടോട്ടൻഹാമിൽ

സെഹിയോന്‍ യുകെയുടെ ഭാഗമായി മരിയൻ ഇവാഞ്ചലൈസേഷന്‍ മിഷൻ മറുഭാഷക്കാരായ ജനതയോട് ചേർന്ന് ടോട്ടൻഹാം കത്തോലിക്ക ദേവാലയത്തിൽ മെയ് 27ന് വെള്ളിയാഴ്ച രാത്രി 10 മണി മുതൽ ശനിയാഴ്ച രാവിലെ 10 മണി വരെ ദിവ്യകാരുണ്യ സന്നിധിയിൽ ജപമാല ചൊല്ലി ഈ നാടിന്റെ സുവിശേഷവത്ക്കരണത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രാർത്ഥന നടത്തുന്നു.  

വെള്ളിയാഴ്ച രാത്രി 10 മണിക്ക് ദൈവസ്തുതി ആരാധനയോടെ ആരംഭിക്കുന്ന ശുശ്രൂഷ ഇടവക വികാരിയും മരിയൻ ഇവാഞ്ചലൈസേഷന്‍ മിഷൻ ലണ്ടൻ സ്പിരിച്വൽ ഡയറക്ടറുമായ ഫാ. ജോൺ ബക്ലിയുടെ ദിവ്യ കാരുണ്യത്തെ കുറിച്ചുള്ള പ്രഭാഷണം, ജപമാല, കരുണയുടെ ജപമാല, വിവിധ നിയോഗങ്ങൾക്കായുള്ള മാധ്യസ്ഥ പ്രാർത്ഥന. ശനിയാഴ്ച രാവിലെ വിശുദ്ധ കുർബ്ബാനയോടെ അവസാനിക്കും. 

"നിങ്ങളെ അയച്ചിരിക്കുന്ന നഗരങ്ങളുടെ സമാധാനത്തിനായി യത്നിക്കുവിൻ, അവയ്ക്ക് വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കുവിൻ. നിങ്ങളുടെ ക്ഷേമം അവയുടെ ക്ഷേമത്തെ ആശ്രയിച്ചാണിരിക്കുന്നത്." എന്ന ദൈവവചന പ്രകാരം മാദ്ധ്യസ്ഥം പ്രാർത്ഥിക്കുവാൻ താല്പര്യപ്പെടുന്നവരെ സ്വാഗതം ചെയ്യുന്നു.   

വിലാസം:

St Francis De Sales R.C. Church 

729 High Rd, Tottenham N17 8AG 

കൂടുതൽ വിവരങ്ങൾക്ക്:

തോമസ്‌: 07903867625

 




കൂടുതല്‍വാര്‍ത്തകള്‍.