CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 55 Minutes 16 Seconds Ago
Breaking Now

ശ്രീജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വീണ്ടും പരിശോധിക്കുന്നത് ആരെ രക്ഷിക്കാന്‍ ?

വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണ കാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ വീണ്ടും വിശകലനം ചെയ്യാന്‍ മൃതദേഹം നേരില്‍ കണ്ടിട്ടില്ലാത്ത ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചത് സംശയകരം.

ഒരാളുടെ മരണത്തിലെ ഏറ്റവും വിശ്വസനീയമായ തെളിവാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഇതു തയ്യാറാക്കിയ ഡോക്ടറുടെ മൊഴിയും. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സീനിയര്‍ ഫോറന്‍സിക് പ്രൊഫസറുടെ മേല്‍നോട്ടത്തില്‍ മൂന്നംഗ സംഘമാണ് ശ്രീജിത്തിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ഈ റിപ്പോര്‍ട്ടിന്റെ പ്രാധാന്യത്തെ ഇല്ലാതാക്കുന്ന നടപടിയാണ് ഇതു വിശകലനം ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡിനെ നിയമിച്ച് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

ശ്രീജിത്തിന്റെ മൃതദേഹം ഒരിക്കല്‍ പോലും പരിശോധിക്കാത്ത അഞ്ചു ഡോക്ടര്‍മാരുടെ സംഘത്തില്‍ ആരെങ്കിലും റിപ്പോര്‍ട്ടിലെ കണ്ടെത്തലില്‍ സംശയം പ്രകടിപ്പിച്ചാല്‍ അത് പ്രതിഭാഗത്തിന് കച്ചിതുരുമ്പാകും.

ശ്രീജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ കാരണം ചെറുകുടലിനേറ്റ പരിക്കാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കുടല്‍ മുറിഞ്ഞ് വേര്‍പെട്ട് പോകാറായ സ്ഥിതിയായിരുന്നു. ചവിട്ടിന്റെ ആഘാതത്തില്‍ സംഭവിക്കുന്നത് ഇങ്ങനെ കുടലില്‍ നിന്ന് പുറത്തുവന്ന ഭക്ഷസാധനങ്ങള്‍ രക്തത്തില്‍ കലര്‍ന്നുണ്ടായ അണുബാധ മറ്റ് അവയവങ്ങളെ ബാധിച്ചു. ഈ റിപ്പോര്‍ട്ടാണ് പുതിയ സംഘം പരിശോധിക്കുക. ഈ നടപടി കേസ് ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കണം .




കൂടുതല്‍വാര്‍ത്തകള്‍.