CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 47 Seconds Ago
Breaking Now

കളി തോക്കാണെന്ന് കരുതി കുട്ടി യഥാര്‍ത്ഥ തോക്കുപയോഗിച്ചു ; വെടിയേറ്റ അമ്മയുടെ നില ഗുരുതരം

വീടിന് പുറത്തു നിന്നുള്ള പൂന്തോട്ടത്തില്‍ നിന്നാണ് തോക്ക് കിട്ടിയത്.

കളിക്കുന്നതിനിടെ കളി തോക്കാണെന്ന് കരുതി യഥാര്‍ത്ഥ തോക്കുപയോഗിച്ച് കുട്ടി അമ്മയെ വെടിവച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ ഞായറാഴ്ചയാണ് സംഭവം.

ആരംബാഗിലെ കക്കോലി ജാന എന്ന പെണ്‍കുട്ടിയാണ് അബദ്ധത്തില്‍ അമ്മയ്ക്ക് നേരെ വെടിയുതിര്‍ത്തത്. വീടിന് പുറത്തു നിന്നുള്ള പൂന്തോട്ടത്തില്‍ നിന്നാണ് തോക്ക് കിട്ടിയത്. ഇത് കളി തോക്കാണെന്ന് കരുതി കുട്ടി തോക്കുപയോഗിച്ച് കളിച്ചു. അമ്മയുടെ നേര്‍ക്ക് ചൂണ്ടി കാഞ്ചി വലിച്ചു.

അമ്മയുടെ പിന്‍ഭാഗത്തു നിന്നാണ് വെടിവച്ചത്. അപകടം നടന്ന ഉടനെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നില ഗുരുതരമായി തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. തോക്ക് എങ്ങനെയാണ് വീടിന് സമീപം വന്നതെന്ന അന്വേഷണത്തിലാണ് പോലീസ് .




കൂടുതല്‍വാര്‍ത്തകള്‍.