CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 45 Seconds Ago
Breaking Now

നൂറുരൂപയുടെ ഒരു വാച്ചിന്റെ പേരില്‍ തര്‍ക്കം ; 12 കാരനെ സഹപാഠികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി

സംഭവത്തെ തുടര്‍ന്ന് മൂന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വാച്ചിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ 12 കാരനെ കൂട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഗോദ സ്വദേശിയായ സണ്ണിയെയാണ് കൂട്ടുകാര്‍ തല്ലിക്കൊന്നത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഞായറാഴ്ചയായിരുന്നു സംഭവം. ആസാദ് വിഹാറിലെ ഒരു വീട്ടിലാണ് സണ്ണിയുടെ മൃതദേഹം കണ്ടെടുത്തത്. ഇതുവഴി പോയ സഹോദരനാണ് സണ്ണിയെ ആദ്യം കണ്ടത്. സണ്ണി കുഴഞ്ഞുവീണ് കിടക്കുകയാണെന്ന് കരുതിയ സഹോദരന്‍ അയല്‍ക്കാരെയും ബന്ധുക്കളേയും വിവരമറിയിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം മുമ്പ് മരണം സംഭവിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സണ്ണി കൊല്ലപ്പെട്ടതാണെന്ന് മനസിലായത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സണ്ണിയ്ക്ക് ഒരു കൂട്ടുകാരന്‍ നൂറു രൂപയുടെ വാച്ച് സമ്മാനിച്ചിരുന്നു. ഈ വാച്ച് സണ്ണി മറ്റൊരു കൂട്ടുകാരന് നല്‍കി. എന്നാല്‍ കഴിഞ്ഞ ദിവസം വാച്ച് സമ്മാനിച്ച കൂട്ടുകാരന്‍ ഇതു തിരിച്ചുചോദിച്ചു. ഇതിനിടെയാണ് സണ്ണി കൊല്ലപ്പെട്ടത്. സമീപ വാസികളേയും കൂട്ടുകാരേയും വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് കേസ് തെളിഞ്ഞത് .

 

 

 




കൂടുതല്‍വാര്‍ത്തകള്‍.