CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 31 Minutes 11 Seconds Ago
Breaking Now

മൂക്കില്‍ നിന്ന് രക്തം ഒഴുകിയിട്ടും വാര്‍ത്ത വായന തുടര്‍ന്നു ; വീഡിയോ വൈറല്‍

മൂക്ക് തുടച്ചപ്പോള്‍ കൈയ്യില്‍ രക്തം പറ്റിയിട്ടും ജോ ആശങ്കപ്പെടാതെ അവതരണം തുടര്‍ന്നു.

വാര്‍ത്ത അവതരണത്തിനിടെ മൂക്കില്‍ നിന്നും രക്തം ഒഴുകി. എന്നാല്‍ അവതാരകന്‍ തന്റെ ജോലി തുടര്‍ന്നു. കൊറിയന്‍ ചാനലായ സ്‌പോ ടിവിയുടെ അവതാരകന്‍ ജോ ഹുയിന്‍ ഇഷയാണ് ജോലിയിലെ ശ്രദ്ധയിലൂടെ കൈയ്യടി നേടിയത്.

കായിക വാര്‍ത്ത അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയ്ക്കാണ് ജോയുടെ മൂക്കില്‍ നിന്ന് രക്തം ഒഴുകിയത്. മൂക്ക് തുടച്ചപ്പോള്‍ കൈയ്യില്‍ രക്തം പറ്റിയിട്ടും ജോ ആശങ്കപ്പെടാതെ അവതരണം തുടര്‍ന്നു.

ജോയുടെ മൂക്കില്‍ നിന്ന് രക്തം വരുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന അവതാരകന്‍ ഭയക്കുന്നത് കാണാം. വാര്‍ത്ത അവതരിപ്പിച്ച് തീര്‍ത്ത ശേഷമാണ് ജോ മാറിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ് .




കൂടുതല്‍വാര്‍ത്തകള്‍.