CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 18 Minutes 14 Seconds Ago
Breaking Now

ജാന്‍വിയല്ല സാറയാകും രണ്‍വീറിന്റെ നായിക

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ് നായകനാകുന്നുവെന്ന വാര്‍ത്ത നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആക്ഷന്‍ കോമഡി ചിത്രമായ സിമ്പയില്‍ നായിക സാറ അലിഖാന്‍. കരണ്‍ ജോഹറിന്റെ നിര്‍മ്മാണ കമ്പനി പ്രൊഡക്ഷന്‍സിന്റെ ടൈറ്റിലിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

നായികയാകാന്‍ ജാന്‍വി കപൂറും സാറാ അലി ഖാനും തമ്മില്‍ കടുത്ത മത്സരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെയ്ഫ് അലിഖാന്റെ മകള്‍ സാറ തന്റെ ആദ്യ ചിത്രമായ കേദാര്‍ നാഥിനു പ്രതിസന്ധി നേരിട്ടിരുന്നു. ചിത്രം അനിശ്ചിതത്വത്തിലായതോടെ താരത്തിന് പുതിയ ചിത്രം ചെയ്യാന്‍ പറ്റാത്ത അവസ്ഥയുമുണ്ടായി.

മറ്റു ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്യാതിരുന്നതിനു പിന്നില്‍ രണ്‍വീര്‍ സിംഗിന്റെ ചിത്രത്തിലെ നായികയാകാനാനുള്ള സാറയുടെ ആഗ്രഹമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനായി കേദാര്‍നാഥിന്റെ പ്രശ്‌നങ്ങള്‍ പിന്നിട്ട് അത്രയും വേഗം രണ്‍വീറിന്റെ നായികയായി സിമ്പയിലെത്താനാണ് താരത്തിന്റെ തീരുമാനം.

 




കൂടുതല്‍വാര്‍ത്തകള്‍.