CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 36 Seconds Ago
Breaking Now

മാനഭംഗം ചെയ്യാന്‍ ശ്രമിച്ച അച്ഛനെ കൊലപ്പെടുത്തി കുഴിച്ചുമൂടി ; കാണാനില്ലെന്ന് പരാതിയും നല്‍കി ; ഒടുവില്‍ 25 കാരി അറസ്റ്റില്‍

15അടി താഴ്ചയില്‍ കുഴിച്ചിട്ടിരിക്കുകയായിരുന്നു മൃതദേഹം.

മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പിതാവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ആരോപണത്തെ തുടര്‍ന്ന് 25 കാരി അറസ്റ്റില്‍. അസ്സാമിലെ ബിശ്വനാഥ് ഗ്രാമത്തിലാണ് സംഭവം. 71 കാരന്റെ ചീഞ്ഞളിഞ്ഞ മൃതദേഹം വീടിന്റെ പിന്നിലെ കുഴിയില്‍ നിന്ന് പോലീസ് പുറത്തെടുത്തു. 15അടി താഴ്ചയില്‍ കുഴിച്ചിട്ടിരിക്കുകയായിരുന്നു മൃതദേഹം. യുവതിയേയും കുറ്റകൃത്യത്തില്‍ പങ്കാളികളെന്ന് ചൂണ്ടിക്കാട്ടി കുടുംബത്തിലെ നാലു പേരേയും അറസ്റ്റ് ചെയ്തു.

മാര്‍ച്ച് 3നാണ് സംഭവം. രാത്രി 11 ന് പിതാവ് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. മാനഭംഗ ശ്രമം വഴക്കിലെത്തി ആയുധം ഉപയോഗിച്ച് പിതാവ് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് പിടിച്ചുവാങ്ങി പ്രതിരോധിക്കുകയായിരുന്നു. ഇങ്ങനെയാണ് പിതാവ് മരിച്ചതെന്നാണ് യുവതിയുടെ മൊഴി. കുടുംബം കൊലപാതകം മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്ന പേരിലാണ് അറസ്റ്റിലായത്.

മൂന്നു ദിവസം കൊണ്ടാണ് വീട്ടില്‍ കുഴിയെടുത്ത് മറവു ചെയ്തത്. പോലീസില്‍ കാണാനില്ലെന്ന പരാതി നല്‍കിയതാണ് സംഭവം പുറത്തുവരാന്‍ കാരണം. പരസ്പര വിരുദ്ധ മൊഴി പറഞ്ഞതോടെ വിശദമായി ചോദ്യം ചെയ്ത് സത്യം പുറത്തു കൊണ്ടുവരികയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.