CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 33 Seconds Ago
Breaking Now

കുട്ടികള്‍ മോശം വാക്കുപയോഗിക്കുന്നുവെന്നാരോപിച്ച് എല്‍കെജിവിദ്യാര്‍ത്ഥികളുടെ വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച് ക്രൂരത

സ്വകാര്യ സ്‌കൂളിലെ അധ്യാപികയെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തു.

മോശം വാക്കുകള്‍ ഉപയോഗിച്ചെന്ന കാരണത്താല്‍ അധ്യാപിക കുട്ടികളുടെ വായ സെല്ലോടേപ്പ് കൊണ്ട് ഒട്ടിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. സ്വകാര്യ സ്‌കൂളിലെ അധ്യാപികയെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തു.

നാല് വയസ്സുളള ഒരു പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും വായ ആണ് അധ്യാപിക സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് ക്ലാസില്‍ ഇരുത്തിയത്. കൊച്ചുകുട്ടികള്‍ മോശം വാക്കുകള്‍ ഉപയോഗിച്ചുവെന്നതായിരുന്നു അധ്യാപിക കണ്ടെത്തിയ കുറ്റാരോപണം. സെല്ലോടേപ്പ് കൊണ്ട് വായ മൂടിയ നിലയില്‍ കുട്ടികള്‍ ക്ലാസില്‍ ഇരിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയതോടെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തത്.

ഒക്ടോബറിലായിരുന്നു സംഭവം നടന്നത്. പിന്നീട് പ്രഖ്യാപിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.