CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 41 Seconds Ago
Breaking Now

നഷ്ടമായ പത്തുലക്ഷം തിരിച്ചുകിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് എംഎല്‍എ യുപി നിയമസഭയില്‍

അസംഗഢിലെ ഒരു ഹോട്ടലില്‍ നിന്നാണ് പണം നഷ്ടമായതെന്നും ഇതുവരെ ഒരു എഫ് ഐ ആര്‍ പോലും രേഖപ്പെടുത്തിയില്ലെന്നും എം എല്‍ എ പറഞ്ഞു.

യുപി നിയമസഭയില്‍ ശൂന്യവേള പാര്‍ലമെന്റ് ചരിത്രത്തിലെ ഒരു അസാധാരണ സംഭവമായി. അസംഗഢിലെ മേഘ്‌നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള എസ് പി എം എല്‍ എ ആയ കല്‍പനാഥ് പസ്വാന്‍ ആണ് പരാതി പറഞ്ഞത്.

തന്റെ 10 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടെന്നും തിരിച്ച് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് കരയുകയായിരുന്നു.'കൂപ്പുകൈയോടെ ഞാന്‍ അപേക്ഷിക്കുന്നു. ഇവിടെ നിന്ന് ലഭിച്ചില്ലെങ്കില്‍ മറ്റെവിടെയാണ് എനിക്ക് നീതി ലഭിക്കുക.ഞാന്‍ പാവപ്പെട്ടവനാണ്. പണം തിരിച്ച് കിട്ടിയില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും'.കൂപ്പുകൈയോടെ കല്‍പനാഥ് ശൂന്യവേളയില്‍ സഭയില്‍ പറഞ്ഞു. അസംഗഢിലെ ഒരു ഹോട്ടലില്‍ നിന്നാണ് പണം നഷ്ടമായതെന്നും ഇതുവരെ ഒരു എഫ് ഐ ആര്‍ പോലും രേഖപ്പെടുത്തിയില്ലെന്നും എം എല്‍ എ പറഞ്ഞു.

വൈകാതെ പാര്‍ലമെന്ററി കാര്യമന്ത്രി ഇടപെട്ടു. തീര്‍ച്ചയായും നീതി ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ട് താന്‍ തേടുമെന്നും മന്ത്രി സുരേഷ് കുമാര്‍ ഖന്ന ഉറപ്പു നല്‍കി. ഇതോടെ എം എല്‍ എ ശാന്തനായി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.