CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 23 Minutes 50 Seconds Ago
Breaking Now

'പിലിഭിത്തിലെ ജനങ്ങളെ താന്‍ എക്കാലവും സേവിക്കും; മണ്ഡലവുമായുള്ള എന്റെ ബന്ധം രാഷ്ട്രീത്തിനുമതീതം; സീറ്റു നിഷേധിച്ച ബിജെപിയ്ക്ക് മറുപടിയായി വരുണ്‍ഗാന്ധി

തന്റെ വാതിലുകള്‍ അവര്‍ക്ക് മുന്നില്‍ എപ്പോഴും തുറന്നിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പിലിഭിത്തില്‍ സീറ്റു നിക്ഷേധിച്ച ബിജെപിക്കെതിരെ വൈകാരിക കുറിപ്പുമായി വരുണ്‍ ഗാന്ധി. പിലിഭിത്തിലെ ജനങ്ങളെ താന്‍ എക്കാലവും സേവിക്കും. മണ്ഡലവുമായുള്ള തന്റെ ബന്ധം രാഷ്ട്രീത്തിനുമതീതമാണ്. തന്റെ വാതിലുകള്‍ അവര്‍ക്ക് മുന്നില്‍ എപ്പോഴും തുറന്നിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

1983ല്‍ അമ്മയുടെ വിരല്‍ത്തുമ്പില്‍ ആദ്യമായി പിലിഭിത്തിലെത്തിയ മൂന്ന് വയസുകാരനെ ഞാന്‍ ഓര്‍ക്കുന്നു. അന്ന് അവന്‍ അറിഞ്ഞിരുന്നില്ല, ഈ മണ്ണ് കര്‍മമണ്ഡലമാകുമെന്നും ഇവിടുത്തെ ജനങ്ങള്‍ തന്റെ കുടുംബമായി മാറുമെന്നും വരുണ്‍ സാമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തില്‍ വ്യക്തമാക്കി.

സാധാരണക്കാരന്റെ ശബ്ദം ഉയര്‍ത്താനാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. എന്ത് വിലകൊടുത്തും ഈ ജോലി തുടരാന്‍ നിങ്ങളുടെ അനുഗ്രഹം തേടുന്നു. പിലിഭിത്തുമായുള്ള ബന്ധം സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയുമാണെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു.

വരുണ്‍ ഗാന്ധി ഫിലിഭിത്തില്‍നിന്ന് സ്വതന്ത്രനായോ മറ്റേതെങ്കിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായോ മത്സരിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അടക്കം വരുണ്‍ പാര്‍ട്ടിയിലേക്ക് ചേരാന്‍ ക്ഷണിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.