CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 18 Minutes 10 Seconds Ago
Breaking Now

ഹാരിയും, മെഗാനും ഒരുങ്ങുന്നത് 'കോടികളുടെ' കളിക്ക്; രാജകീയ പരിവേഷം കാരണം സ്വന്തമായി പണമുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്ന പരാതി ഇതോടെ തീരും; 34 മില്ല്യണ്‍ പൗണ്ടിന്റെ മൂല്യമുള്ള സസെക്‌സ് ദമ്പതികള്‍ വര്‍ഷത്തില്‍ കോടികള്‍ കൊയ്യും!

വരുമാനം നേടുന്നതില്‍ നിന്നും ഹാരിക്കും മെഗാനും ഇതുവരെ ഉണ്ടായിരുന്ന വിലക്കാണ് ഇതോടെ പൊട്ടിച്ചെറിയുന്നത്

രാജകീയ ദൗത്യങ്ങളില്‍ നിന്നും പിന്‍വാങ്ങി സ്വന്തമായി കുറച്ച് കോടികള്‍ നിര്‍മ്മിക്കാന്‍ മുന്നിട്ടിറങ്ങുന്നത് ഒരു തെറ്റല്ല. ഇതിന് രാജകീയ പദവികളാണ് തടസ്സം നില്‍ക്കുന്നതെങ്കില്‍ അത് ഒഴിവാക്കുന്നതില്‍ ഒട്ടും തെറ്റില്ല. ഇന്നലെ രാത്രിയാണ് സസെക്‌സ് ഡ്യൂക്കും, ഡച്ചസും തങ്ങളുടെ ആ ഞെട്ടിക്കുന്ന തീരുമാനം പ്രഖ്യാപിച്ച് സ്വന്തം വഴിതെരഞ്ഞെടുത്തത് ഇതുവഴി പ്രതിവര്‍ഷം കോടികള്‍ സമ്പാദിക്കാനുള്ള വഴിയിലേക്കാണ് ഇരുവരും ഇറങ്ങുന്നത്.

സീനിയര്‍ രാജകുടുംബാംഗങ്ങള്‍ എന്ന നിലയില്‍ സ്വന്തമായി പണമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ലെന്നാണ് പുതിയ വെബ്‌സൈറ്റില്‍ ഇവര്‍ പരാതിപ്പെടുന്നത്. നിരുതിദായകരുടെ പണത്തില്‍ നിന്നും രാജ്ഞിക്ക് നല്‍കുന്ന സോവറിംഗ് ഗ്രാന്റ് വരുമാനം ഹാരി, മെഗാന്‍ ദമ്പതികള്‍ അപ്പാടെ ഉപേക്ഷിക്കും. ഇതുവഴി അന്താരാഷ്ട്ര സെലിബ്രിറ്റി കൂട്ടുകെട്ടിലേക്ക് ഹാരി-മെഗ് ബ്രാന്റായി ലോഞ്ച് നടത്തും. അടിപൊളി ജീവിതം ശീലിച്ച ഇവര്‍ക്ക് ഇതിന് അനുയോജ്യമായ വരുമാനം നേടാന്‍ കോടികള്‍ മൂല്യമുള്ള വ്യാപാര കരാറുകളില്‍ ഒപ്പുവെയ്ക്കുകയും ചെയ്യാം. 

ഏതെങ്കിലും തരത്തില്‍ വരുമാനം നേടുന്നതില്‍ നിന്നും ഹാരിക്കും മെഗാനും ഇതുവരെ ഉണ്ടായിരുന്ന വിലക്കാണ് ഇതോടെ പൊട്ടിച്ചെറിയുന്നത്. ഈ വിവരങ്ങളെല്ലാം പുതിയ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിശദമാക്കിയിട്ടുണ്ട്. സാമ്പത്തികമായി സ്വാതന്ത്ര്യം നേടുകയാണ് ദമ്പതികളുടെ പ്രധാന ഉദ്ദേശം. നികുതിദായകരില്‍ നിന്ന് ഈടാക്കുന്ന പണം കൊണ്ട് ജീവിക്കുന്ന ബുദ്ധിമുട്ട് ഇനി ഇവര്‍ക്കില്ലെന്നതും സവിശേഷതയാണ്. അതേസമയം പിതാവായ ചാള്‍സിന്റെ 1.2 ബില്ല്യണ്‍ മൂല്യമുള്ള സ്വകാര്യ എസ്‌റ്റേറ്റായ കോണ്‍വാളില്‍ നിന്നുള്ള വരുമാനം ഇവര്‍ ഉപേക്ഷിക്കുമോയെന്ന് വ്യക്തമായിട്ടില്ല. 

കഴിഞ്ഞ വര്‍ഷം ചാള്‍സ് മക്കള്‍ക്ക് നല്‍കിയ 4.9 മില്ല്യണ്‍ പൗണ്ടിന്റെ പകുതിയില്‍ താഴെ ഹാരിയിലേക്ക് ഒഴുകിയെന്നാണ് കണക്ക്. ഇതില്‍ 95 ശതമാനവും ഓഫീസ് ചെലവുകള്‍ക്കാണ് വിനിയോഗിച്ചതെന്ന് സസെക്‌സുമാര്‍ വ്യക്തമാക്കി. അമ്മ ഡയാന രാജകുമാരിയുടെ പാരമ്പര്യ സ്വത്തില്‍ നിന്നുള്ള 20 മില്ല്യണ്‍, മുത്തശ്ശിയായ രാജ്ഞി നല്‍കിയ 7 മില്ല്യണ്‍ പൗണ്ട് എന്നിവയാണ് ഹാരിയുടെ മറ്റ് സമ്പാദ്യങ്ങള്‍. 




കൂടുതല്‍വാര്‍ത്തകള്‍.