CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 18 Minutes 15 Seconds Ago
Breaking Now

അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ന്യൂസിലാന്റില്‍ പുനരാരംഭിക്കുന്നു

അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുന്നു. ന്യൂസിലാന്റിലാണ് ചിത്രത്തിന്റെ ചിത്രീകരണം വീണ്ടും തുടങ്ങുക. 

ലോക്ഡൗണില്‍ ഇളവ് വന്നതോടെയാണ് സംവിധായകനും സംഘവും ന്യൂസിലന്റിലേക്ക് പറന്നത്. ഹോളിവുഡിലായിരുന്നു ഇതുവരെയുള്ള ചിത്രീകരണം നടന്നത്. ഭൂമിയിലെ മനുഷ്യരും പണ്ടോര ഗ്രഹത്തിലെ നവി വംശക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥ പറഞ്ഞ അവതാര്‍ 2009ലാണ് പുറത്തിറങ്ങിയത്. നാലര വര്‍ഷം കൊണ്ട് ചിത്രീകരണം നടത്തിയ സിനിമ 2.7 മില്യണ്‍ ഡോളര്‍ ലോകമെമ്പാടുമുള്ള തിയേറ്റുകളില്‍ നിന്ന് കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.

സിനിമയുടെ മിക്ക ഭാഗങ്ങളും ചിത്രീകരിക്കുന്നത് വെള്ളത്തിന് അടിയിലാണ്. നേരത്തെ തന്നെ അവതാര്‍ 2ന്റെ ലൊക്കേഷന്‍ ഫോട്ടോകള്‍ വൈറലായിരുന്നു. കഥയിലെ മുഖ്യ കഥാപാത്രങ്ങളായ ജേക്കിനെയും നെയിത്രിയെയും അവതരിപ്പിക്കുന്നത് സാം വര്‍ത്തിംഗ്ടണ്‍, സൊയേ സല്‍ഡാന എന്നിവരാണ്. ജേക്കിനെയും നെയിത്രിയെയും ചുറ്റിപ്പറ്റിയാണ് രണ്ടാം ഭാഗത്തില്‍ കഥ വികസിക്കുന്നത്. ജേക്ക് ഗോത്രത്തലവന്‍ ആകുമെന്നാണ് സൂചന. പന്‍ഡോറയിലെ ജലാശയങ്ങളില്‍ ദമ്പതികള്‍ നടത്തുന്ന സാഹസികയാത്രയാണ് അവതാര്‍ രണ്ടാം ഭാഗത്തിന്റെ പ്രത്യേകതയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 500 കോടി രൂപ ചെലവിലാണ് ചിത്രം ഒരുങ്ങുന്നത്. 20ന് സെഞ്ച്വറി സ്റ്റുഡിയോ, ലൈറ്റ് സ്റ്റോം എന്റര്‍ടെയ്ന്‍മെന്റ് എന്നീ നിര്‍മാണക്കമ്പനികളാണ് സിനിമ നിര്‍മിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.