CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 17 Minutes 41 Seconds Ago
Breaking Now

വ്യാജ കൊവിഡ് മാര്‍ഷലുകള്‍ നിങ്ങളുടെ വീട്ടിലും എത്തിയേക്കാം; മുന്നറിയിപ്പുമായി പോലീസ്; നിയമലംഘനം പിടികൂടാനെന്ന പേരില്‍ ഇവര്‍ വീടുകളില്‍ കയറിയിറങ്ങും; അകത്ത് കടന്നാല്‍ മോഷണവും ഉറപ്പ്? ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരെ പേരില്‍ വ്യാജ ടെസ്റ്റും!

ലോക്ക്ഡൗണ്‍ തുടങ്ങിയത് മുതല്‍ വിവിധ തട്ടിപ്പുകള്‍ വീട്ടുകാരെ തേടിയെത്തുന്നതായി സിടിഎസ്‌ഐ ഡോര്‍സ്‌റ്റെപ്പ് ക്രൈം ലീഡ് ഓഫീസര്‍ കാതറീന്‍ ഹാര്‍ട്ട്

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനായി വ്യാജ കൊറോണാവൈറസ് മാര്‍ഷലുകള്‍ രംഗത്തിറങ്ങിയിട്ടുള്ളതായി മുന്നറിയിപ്പ്. നിയമലംഘനം പരിശോധിക്കാനെന്ന പേരില്‍ എത്തുന്ന വ്യാജന്‍മാര്‍ വീടിന് അകത്ത് കടക്കാന്‍ അനുവാദം കിട്ടുന്നതോടെ മോഷണം നടത്തുന്നതായാണ് പോലീസ് സേനകളും, ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സും നല്‍കുന്ന മുന്നറിയിപ്പ്. വീട്ടില്‍ കയറി പരിശോധിക്കാന്‍ അനുമതിയുള്ളതായി ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകാരുടെ പരിപാടി. 

ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരെന്ന പേരില്‍ വ്യാജ ടെസ്റ്റുകള്‍ നല്‍കാനായി വ്യാജന്‍മാര്‍ വീടുകളില്‍ എത്തുന്നതായ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പുതിയ മോഷണ രീതിയും വെളിച്ചത്ത് വരുന്നത്. കൊവിഡ്-19 സെക്യൂര്‍ മാര്‍ഷലുകള്‍ എന്നുവിളിക്കുന്ന ഇവര്‍ക്ക് വീടുകളില്‍ കയറാനോ, സാമൂഹിക അകലം നടപ്പാക്കാനോ, ഫൈന്‍ ഈടാക്കാനോ അധികാരം ഇല്ലെന്നതാണ് വാസ്തവം. ആളുകളുടെ അജ്ഞത മുതലെടുത്താണ് പരിശോധനയ്ക്കായി വീടുകളില്‍ കയറി മോഷണം നടത്തുന്നത്. 

കഴിഞ്ഞ മാസം ഡണ്‍സ്‌റ്റേബിളിലെ വീട്ടില്‍ ഇത്തരം രണ്ട് വ്യാജന്‍മാര്‍ പരിശോധനയ്ക്ക് എത്തിയതോടെ ബെഡ്‌ഫോര്‍ഡ്ഷയര്‍ പോലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. വീടിനകത്ത് കടക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്നായിരുന്നു തട്ടിപ്പ് മാര്‍ഷലുകളുടെ ഭീഷണി. ഐഡി കാണിക്കാന്‍ വീട്ടുടമ ആവശ്യപ്പെട്ടെങ്കിലും ഇവരുടെ പക്കല്‍ ഇത് ഉണ്ടായില്ല. ഇതോടെ വീട്ടില്‍ കടക്കാന്‍ ഉടന അനുവദിച്ചില്ല. വാതില്‍ അടയ്ക്കുന്നത് തടയാന്‍ ഒരാള്‍ കാല്‍ വെച്ച് ഡോര്‍ തടഞ്ഞുപിടിച്ചെങ്കിലും ഉടമ വഴങ്ങാതെ വന്നതോടെയാണ് ഇവര്‍ പിന്‍മാറിയതെന്ന് പോലീസ് പറഞ്ഞു. 

സമാനമായ രീതിയില്‍ കൊവിഡ് മാര്‍ഷലുകളെന്നും, മെഡിക്കല്‍ പ്രൊഫഷണലുകളെന്നും അവകാശപ്പെട്ട് ആളുകളുടെ വീടുകളില്‍ കയറാന്‍ ശ്രമിക്കുന്ന പല റിപ്പോര്‍ട്ടുകളും ലഭിച്ചതായി ചാര്‍ട്ടേര്‍ഡ് ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ലോക്ക്ഡൗണ്‍ തുടങ്ങിയത് മുതല്‍ വിവിധ തട്ടിപ്പുകള്‍ വീട്ടുകാരെ തേടിയെത്തുന്നതായി സിടിഎസ്‌ഐ ഡോര്‍സ്‌റ്റെപ്പ് ക്രൈം ലീഡ് ഓഫീസര്‍ കാതറീന്‍ ഹാര്‍ട്ട് പറഞ്ഞു. ശൈത്യകാലത്ത് ഇത് വര്‍ദ്ധിക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. 




കൂടുതല്‍വാര്‍ത്തകള്‍.