CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 6 Minutes 11 Seconds Ago
Breaking Now

യു.കെ.കെ.സി.എ കണ്‍വെൻഷൻ: വിശിഷ്ടാതിഥികൾ ഇന്നുമുതൽ എത്തും

കോട്ടയം രൂപതാ സഹായ മെത്രാൻ മാർ ജോസഫ്‌ പണ്ടാരശ്ശേരിയ്ക്ക് ഇന്ന് വൈകുന്നേരം മാഞ്ചസ്റ്ററിൽ ഉജ്ജ്വല വരവേൽപ്പ്‌

മാഞ്ചസ്റ്റർ: ശനിയാഴ്ച നടക്കുന്ന മാഞ്ചസ്റ്റർ തിരുന്നാളിന്റെ മുഖ്യ കാർമികനും, വെള്ളിയാഴ്ച ആരംഭിക്കുന്ന യൂറോപ്യൻ കണ്‍വെൻഷന്റെ അനുഗ്രഹ പ്രഭാഷകനുമായ കോട്ടയം രൂപതാ സഹായ മെത്രാൻ മാർ ജോസഫ്‌ പണ്ടാരശ്ശേരിയ്ക്ക് ഇന്ന് വൈകുന്നേരം മാഞ്ചസ്റ്ററിൽ ഉജ്ജ്വല വരവേൽപ്പ്‌ നൽകും. ഇതേ സമയം യൂറോപ്യൻ കണ്‍വെൻഷന് എത്തുന്ന ഓസ്ട്രിയാ പ്രതിനിധികളെ വൈകുന്നേരം 5.45 ന് ബർമിങ്ങ്ഹാം വിമാനതാവളത്തിൽ ബർമിങ്ങ്ഹാം യൂണിറ്റ് വൻ വരവേൽപ്പ്‌ നൽകും. നാളെ ആരംഭിക്കുന്ന യൂറോപ്യൻ കണ്‍വെൻഷന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു.

രചന കൊണ്ട് വ്യത്യസ്തമായ യു.കെ.കെ.സി.എ സ്വാഗത ഗാനരചയിതാവ് മാത്യു പുള്ളിക്ക തൊട്ടിലിനു ലോകമെമ്പാടുന്നും അഭിനന്ദന പ്രവാഹമാണ്. മാത്യു പുള്ളിക്കതൊട്ടിയിലാണ് സ്വാഗത ഗാനം രചിച്ചതെന്ന് ലോകത്തെ അറിയിച്ചത് യു.കെയിലെ ഓണ്‍ലൈൻ മാധ്യമങ്ങളാണ്. തന്റെ കഴിവിനെ വൻ പ്രാധാന്യത്തോടെ വാർത്തകൾ പ്രസിദ്ധീകരിച്ചതിന് മാത്യു പുളിക്കതൊട്ടിയിൽ എല്ലാ മാധ്യമങ്ങളോടും നന്ദി പറഞ്ഞു.

യു.കെ.കെ.സി.എ റാലി മനോഹരമാക്കുവാൻ ഓരോ യൂണിറ്റും പ്രവർത്തനങ്ങളുടെ വേഗത കൂട്ടി. ഇന്നലെ ബർമിങ്ങ്ഹാമിൽ പ്രത്യേക കമ്മിറ്റി ചേർന്നിരുന്നു. ദശാബ്ദി ബർമിങ്ങ്ഹാം ഇത്തവണ കിരീടം കരസ്ഥമാക്കുന്നതിനുള്ള തീവ്ര പ്രയത്നത്തിലാണ്.

കവൻടി യൂണിറ്റാകട്ടെ വിശ്വാസികളുടെ പിതാവായ അണ്ടറാത്തിന്റെ ബലിയും, കുരിശു മരണവും എല്ലാം ഫ്ലോട്ടായി ചിത്രീകരിക്കുന്നതിനുള്ള അവസാന മിനുക്കു പണിയിലാണ്. മാഞ്ചസ്റ്റർ യൂണിറ്റ് ഇത്തവണ റാലിയിൽ പങ്കെടുക്കാത്തതിനാൽ ബർമിങ്ങ്ഹാമിനെ തോൽപ്പിക്കുവാൻ ലിവർപൂൾ, കവൻടി, കാർഡിഫ് എന്നീ യൂണിറ്റുകൾ ക്രിയാത്മകരമായ പ്രവർത്തനത്തിലാണ്. കഴിഞ്ഞ രണ്ടു വർഷവും നിറം മങ്ങിയ പ്രകടനം കാഴ്ചവെച്ച ലിവർപൂൾ ഇത്തവണ അതീവ രഹസ്യമായി ഏറ്റവും വർണ്ണ മനോഹരമായി റാലിയ്ക്കു വേണ്ടി ഒരുങ്ങുന്നു. പഴയ പ്രതാപവും പ്രൗഡിയും വിളിച്ചോതി കൊണ്ട് ഇറങ്ങുമ്പോൾ ഭീഷണി ബർമിങ്ങ്ഹാമിനാണ്.    

ഇതേ സമയം ശനിയാഴ്ച നടക്കുന്ന മാഞ്ചസ്റ്റർ തിരുന്നാളിന് ഇക്കുറി വടക്കൻ ഇംഗ്ലണ്ടിൽ നിന്നും ഭക്തജനപ്രവാഹം ഉണ്ടാകുമെന്നാണ് അറിയാൻ സാധിച്ചത്. അനുകൂലമായ കാലാവസ്ഥയാണെന്ന പ്രവചനവും മലയാളികളുടെ തീർത്ഥാടന കേന്ദ്രമെന്ന ഖ്യാതിയും ഉള്ളതിനാലും ഇത്തവണ മുൻവർഷത്തേക്കാളും കൂടുതൽ ആളുകൾ വരുവാൻ സാധ്യതയുണ്ട്. തിരുന്നാളിന്റെ വിപുലമായ ഒരുക്കങ്ങൾ ഫാ. സജി മലയിൽ പുത്തൻപുരയുടെ നേത്രത്വത്തിൽ നടക്കുന്നു.  

 




കൂടുതല്‍വാര്‍ത്തകള്‍.