CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 58 Minutes 49 Seconds Ago
Breaking Now

'ഇന്നത്തെ ഇന്ത്യയില്‍ നെഹ്രുവിയന്‍ ചിന്തകളുടെ പ്രസക്തി': ഓ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ചര്‍ച്ച നവംബര്‍ 13ന് കവന്‍ട്രിയില്‍ ; രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍, കേബ്രിഡ്ജ് മേയര്‍ ബൈജു തിട്ടാല എന്നിവര്‍ പങ്കെടുക്കും

കവന്‍ട്രി: 'ഇന്നത്തെ ഇന്ത്യയില്‍ നെഹ്രുവിയന്‍ ചിന്തകളുടെ പ്രസക്തി' (The Relevance of Nehruvian Thoughts on India Today) എന്ന വിഷയം ആസ്പദമാക്കി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ ഐ സി സി) യു കെ ഘടകം ചര്‍ച്ച സംഘടിപ്പിക്കുന്നു. കവന്‍ട്രിയിലെ ടിഫിന്‍ ബോക്‌സ് റെസ്റ്റോറന്റില്‍ വച്ച് നവംബര്‍ 13, ബുധനാഴ്ച 6 മണിക്ക് ആരംഭിക്കുന്ന ചര്‍ച്ചയില്‍ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും കേരള ഹൈ കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ അഡ്വ. എ ജയശങ്കര്‍, കേബ്രിഡ്ജിന്റെ ആദരണീയനായ മേയറും യു കെയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ ബൈജു തിട്ടാല എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. 

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നു, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു രാഷ്ട്രനിര്‍മാണത്തിന്റെ ചില അടിസ്ഥാന ആശയങ്ങള്‍ അവതരിപ്പിക്കുകയും ഏറെ സ്വാധീനം ചെലുത്തിയ ഇന്ത്യയുടെ മതേതരത്വം, സമാധാനം, ദാര്‍ശനികത, സാങ്കേതിക പുരോഗതി, സാമൂഹ്യനീതി എന്നീ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ചിന്തകള്‍  ഇന്ന് ഇന്ത്യയില്‍ എങ്ങനെ പ്രയോഗിക്കാമെന്നും അതിന്റെ പ്രാധാന്യം എത്രത്തോളം ആണെന്നും പരിശോധിക്കുക എന്നതാണ് ചര്‍ച്ചയുടെ ഉദ്ദേശം. 

യു കെയിലെ ഹാരോ സ്‌കൂളിലും കേബ്രിഡ്ജ് ട്രിനിറ്റി കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പണ്ഡിറ്റ് നെഹ്റുവിന്റെ ചിന്താധാരകള്‍ യു കെയില്‍ തന്നെ പ്രഭാഷണ വിഷയമാകുക ഏറെ പ്രത്യേകത ഉളവാക്കുന്നതാണ്.

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് വിഷയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണെന്നും കാലിക പ്രസക്തമായ വിഷയം  പ്രതിബാദിക്കുന്ന ചര്‍ച്ചയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഒ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് പറഞ്ഞു. 

രണ്ട് ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ യോദ്ധാക്കള്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് കേബ്രിഡ്ജ് കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്നതാണ് അഡ്വ. എ ജയശങ്കര്‍.

റോമി കുര്യാക്കോസ് 

 




കൂടുതല്‍വാര്‍ത്തകള്‍.