CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 31 Minutes 16 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ മുതല്‍ ലണ്ടന്‍ വരെ അപകടത്തില്‍; ഇയോവിന്‍ കൊടുങ്കാറ്റിന് മുന്‍പ് സതേണ്‍ യുകെയിലേക്ക് ചുഴലിക്കാറ്റ്; കൊടുങ്കാറ്റ് 100 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കാണുന്ന കനത്ത കാറ്റ് എത്തിക്കുമെന്ന് ഭയന്ന് വിദഗ്ധര്‍; ബ്രിട്ടന്‍ നേരിടേണ്ടത് 125 മൈല്‍ വരെ വേഗത്തിലുള്ള കാറ്റിനെ!

ലെവല്‍ 2 അലേര്‍ട്ടാണ് യൂറോപ്യന്‍ സ്റ്റോം ഫോര്‍കാസ്റ്റ് എക്‌സെപിമെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്

യുകെയില്‍ കാലാവസ്ഥ വീണ്ടും താറുമാറാക്കാന്‍ പുതിയ കൊടുങ്കാറ്റ് എത്തുന്നുവെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ കൊടുങ്കാറ്റ് വരുന്നതിന് മുന്‍പ് കാര്യങ്ങള്‍ അല്‍പ്പം കൂടി വഷളാക്കാന്‍ ഒരു ചുഴലിക്കാറ്റ് വീശുമെന്നാണ് മറ്റൊരു സൂചന ഇപ്പോള്‍ ലഭ്യമാകുന്നത്. ഇയോവിന്‍ കൊടുങ്കാറ്റ് യുകെയിലും, അയര്‍ലണ്ടിലും എത്തിക്കുന്ന 125 മൈല്‍ വേഗത്തിലുള്ള കാറ്റിനെ നേരിടാന്‍ ഒരുങ്ങി ഇരിക്കവെയാണ് ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

ലെവല്‍ 2 അലേര്‍ട്ടാണ് യൂറോപ്യന്‍ സ്റ്റോം ഫോര്‍കാസ്റ്റ് എക്‌സെപിമെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ വ്യാഴാഴ്ച സൗത്ത് ഇംഗ്ലണ്ടില്‍ ഏതാനും ശക്തമായ ചുഴലിക്കാറ്റുകള്‍ രൂപപ്പെടുമെന്നാണ് വ്യക്തമാകുന്നത്. ബ്രിസ്റ്റോള്‍ മുതല്‍ ലണ്ടന്‍ വരെ ഈ അപകടം നേരിടേണ്ടി വരുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ കൂട്ടിച്ചേര്‍ത്തു. 

സതേണ്‍ ഇംഗ്ലണ്ടിലെ മറ്റ് പ്രദേശങ്ങളിലും, വെയില്‍സിലും മറ്റൊരു ചുഴലിക്കാറ്റിനുള്ള ലെവല്‍ 1 മുന്നറിയിപ്പും നിലവിലുണ്ട്. എന്നാല്‍ വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ തീവ്രത അല്‍പ്പം കടുപ്പമാകുമെന്ന നിരീക്ഷണത്തിലേക്ക് വിദഗ്ധര്‍ എത്തിയിട്ടുണ്ട്. 100 വര്‍ഷത്തില്‍ ഒരിക്കല്‍ നേരിടുന്ന കൊടുങ്കാറ്റായി ഇയോവിന്‍ മാറാനുള്ള സാധ്യതകളാണ് ഇപ്പോള്‍ മുന്നോട്ട് വെയ്ക്കുന്നത്. 

വെള്ളിയാഴ്ച രാവിലെ 6 മണിയോടെ 90 മൈല്‍ വേഗത്തിലുള്ള കാറ്റാന്‍ ഇയോവിന്‍ കൊടുങ്കാറ്റ് എത്തിക്കുക. അയര്‍ലണ്ടിലെ തീരപ്രദേശങ്ങളില്‍ വേഗത 125 മൈല്‍ വരെ എത്തിയേക്കാം. കാറ്റിന്റെ വേഗത ഉയരുന്നതിനാല്‍ ജീവന്‍ അപകടത്തിലാകാനുള്ള സാധ്യത വരെ നേരിടാമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 

ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഗ്രാംപിയാന്‍, യോര്‍ക്ക്ഷയര്‍ & ഹംബര്‍, സ്ട്രാത്‌ക്ലൈഡ്, നോര്‍ത്ത് വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, സെന്‍ഡ്രല്‍ സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ കാറ്റിനുള്ള ആംബര്‍ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.