CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 49 Minutes 28 Seconds Ago
Breaking Now

'കാറ് ബോംബ് വച്ച് പൊട്ടിക്കും, കൊലപ്പെടുത്തും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഭീക്ഷണി മുഴക്കിയിരിക്കുന്നത്. മുംബൈയിലെ വോര്‍ലിയിലെ ഗതാഗത വകുപ്പിലേക്കാണ് വാട്ട്സ്ആപ്പ് സന്ദേശം എത്തിയത്. സല്‍മാന്റെ കാര്‍ ബോംബ് വച്ച് പൊട്ടിക്കുമെന്നും കൊല്ലുമെന്നുമാണ് ഭീഷണി സന്ദേശം.

സംഭവത്തില്‍ മുംബൈ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ 14നാണ് സല്‍മാന്റെ വീട്ടിന് നേരെ വെടിവയ്പ്പ് ഉണ്ടായത്. ഇത് കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണ് പുതിയ ഭീഷണി വരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് സല്‍മാന്‍ ഖാനും കുടുംബവും താമസിക്കുന്ന ഗാലക്സി അപ്പാര്‍ട്ട്മെന്റിന് നേരെ വെടിവയ്പ്പ് ഉണ്ടായത്.

പുലര്‍ച്ചെ ഉറങ്ങുന്ന സമയത്ത് പടക്കം പോലെയുള്ള ശബ്ദം കേട്ടാണ് ഉണര്‍ന്നത് എന്ന് മൊഴിയില്‍ സല്‍മാന്‍ പറഞ്ഞു, തന്നെയും കുടുംബത്തെയും വധിക്കാനാണ് അവര്‍ ശ്രമിച്ചത് എന്ന് സല്‍മാന്‍ പറഞ്ഞു.പിന്നീട് സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. പിന്നീട്, ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിയും ഫേസ്ബുക്ക് പോസ്റ്റില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.