CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 52 Minutes 17 Seconds Ago
Breaking Now

ബാഡ്മിന്റന്‍ കളിക്കിടെ കുഴഞ്ഞുവീണ് ഈസ്റ്റ്ഹാം മലയാളി മരണമടഞ്ഞു ; വിടപറഞ്ഞത് പത്തനംതിട്ട സ്വദേശിയായ റെജി തോമസ്

നാട്ടില്‍ തിരുവല്ലയ്ക്ക് അടുത്ത് ഇരവിപേരൂര്‍ ആണ് താമസിച്ചിരുന്നത്.

യുകെയില്‍ ബാഡ്മിന്റന്‍ കളിക്കിടെ കുഴഞ്ഞുവീണ മലയാളി അന്തരിച്ചു. പത്തനംതിട്ട കല്ലൂപ്പാറ സ്വദേശി റെജി തോമസ് (57) ആണ് അന്തരിച്ചത്. ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ കുടുംബമായി താമസിച്ചുവരികയായിരുന്നു. നാട്ടില്‍ തിരുവല്ലയ്ക്ക് അടുത്ത് ഇരവിപേരൂര്‍ ആണ് താമസിച്ചിരുന്നത്.

ശനിയാഴ്ച വൈകീട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബാഡ്മിന്റന്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു, ഉടന്‍ തന്നെ പാരാമെഡിക്‌സിന്റെ സഹായം തേടുകയും വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലെ സെന്റ് ബര്‍ത്തലോമിയോ ഹോസിപിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ തുടരവേ കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഭാര്യ ഷുജ വര്‍ഗീസ്, മക്കള്‍ അലക്‌സിസ്, ഗ്രീഷ്മ, മീഖ, കല്ലൂപ്പാറ അഴകന്‍പാറ മാങ്കൂട്ടത്തില്‍ തോമസ് മാത്തന്‍ ,പരേതയായ മറിയാമ്മ എന്നിവരാണ് മാതാപിതാക്കള്‍.

മാത്യു തോമസ് (കാനഡ), ആനി ഫിലിപ്പ്, ആലിസ് ജോണ്‍ എന്നിവരാണ് സഹോദരങ്ങള്‍. ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഇടവകാംഗങ്ങളാണ് റെജിയുടെ കുടുംബം.

സംസ്‌കാരം നാട്ടില്‍ വച്ച് നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. തീയതി പിന്നീട് അറിയിക്കും.




കൂടുതല്‍വാര്‍ത്തകള്‍.