CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 16 Minutes 8 Seconds Ago
Breaking Now

ഹാരി രാജകുമാരന്‍ അന്വേഷിക്കുന്നു ഡയാന രാജകുമാരിയുടെ അന്ത്യനിമിഷങ്ങള്‍! അമ്മയുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തിയത് പുതിയ പുസ്തകത്തിനായി

1997 ആഗസ്റ്റില്‍ അമ്മ ഡയാനയുടെ മരണശേഷം നേരിട്ട ബുദ്ധിമുട്ടുകള്‍ സംബന്ധിച്ചാണ് ബുക്കില്‍ പ്രതിപാദിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍

ഡയാന രാജകുമാരി 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാര്‍ അപകടത്തില്‍ മരിച്ച സംഭവങ്ങളെ കുറിച്ച് അന്വേഷിച്ച് ഹാരി രാജകുമാരന്‍. തന്റെ പുതിയ പുസ്തകത്തിന് വേണ്ടിയാണ് രാജകുമാരന്‍ ഈ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. Royal commentators say Prince Harry's book will focus heavily on his anguish following his mother’s death

ഡ്യൂക്ക് ഓഫ് സസെക്‌സിന്റെ ഗവേകരാണ് കാര്‍ അപകടം സംബന്ധിച്ച വിശദവിവരങ്ങള്‍ തേടിയതെന്ന് പാരീസില്‍ നിന്നുള്ള ഔദ്യോഗിക ജുഡീഷ്യല്‍ ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. ഹാരി രാജകുമാരന്‍ ഈ വര്‍ഷം പുറത്തുവിടുന്ന ഓര്‍മ്മക്കുറിപ്പില്‍ ഇത്തരത്തില്‍ ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്നുവെന്നാണ് കരുതുന്നത്. Harry has spoken much about his anguish following his mother's death

'അമ്മയുടെ മരണത്തെ കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള വിവരങ്ങള്‍ നേടാന്‍ ഹാരി ശ്രമിക്കുന്നുവെന്നാണ് ഇദ്ദേഹവുമായി ബന്ധപ്പെട്ട ആളുകളുടെ ശ്രമങ്ങള്‍ വ്യക്തമാക്കുന്നത്. അപകടം നടന്ന ദിവസത്തെ കുറിച്ച് വിവരങ്ങള്‍ ഓര്‍മ്മിക്കുന്ന നിരവധി പേര്‍ ഫ്രാന്‍സിലുണ്ട്. ഡയാനയുടെ മകന്‍ തന്റെ പുസ്തകത്തിന് വേണ്ടി വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വാഭാവികമാണ്', അപകടത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ പങ്കെടുത്ത ശ്രോതസ്സ് വ്യക്തമാക്കി. A French judicial probe concluded the crash was caused by Mr Paul losing control of the Mercedes limo at high speed while he was intoxicated

1997 ആഗസ്റ്റില്‍ അമ്മ ഡയാനയുടെ മരണശേഷം നേരിട്ട ബുദ്ധിമുട്ടുകള്‍ സംബന്ധിച്ചാണ് ബുക്കില്‍ പ്രതിപാദിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാനസിക ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇത് നയിക്കുകയും, ഇത് പരിഹരിക്കാന്‍ മദ്യവും, മയക്കുമരുന്നും ഉപയോഗിച്ച് തുടങ്ങിയെന്നും ഹാരി നേരത്തെ വ്യക്തമാക്കിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.