CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 37 Minutes 33 Seconds Ago
Breaking Now

ബ്രിട്ടനിലെ 5 വയസ്സ് മുതലുള്ള കുട്ടികള്‍ക്കായി വലവിരിച്ച് സെക്‌സ്റ്റോര്‍ഷന്‍ സംഘങ്ങള്‍; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെട്ട് വിദേശ ക്രിമിനലുകള്‍ പിന്നാലെ കൂടും; കൈക്കലാക്കിയാല്‍ പിന്നെ പണം ആവശ്യപ്പെട്ട് ഭീഷണിയും; യുകെയിലെ എല്ലാ കുട്ടികളും അപകടത്തിലെന്ന് മുന്നറിയിപ്പുമായി എന്‍സിഎ

വെസ്റ്റ് ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലെ ക്രിമിനല്‍ സംഘങ്ങളാണ് ഓണ്‍ലൈനില്‍ കുട്ടികള്‍ക്കായി വലവീശുന്നത്

സെക്‌സ്റ്റോര്‍ഷന്‍ സംഘങ്ങള്‍ ലക്ഷ്യംവെയ്ക്കുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കുറിച്ച് ജാഗ്രത വേണമെന്ന് അധ്യാപകര്‍ക്ക് അസാധാരണ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി നാഷണല്‍ ക്രൈം ഏജന്‍സി. വെറും അഞ്ച് വയസ്സ് മുതലുള്ള ചെറിയ കുട്ടികള്‍ പോലും ഈ അപകടത്തിന്റെ മുനമ്പിലാണെന്ന് എന്‍സിഎ പറയുന്നു. ഇതുസംബന്ധിച്ച് 570,000 പ്രൈമറി, സെക്കന്‍ഡറി അധ്യാപകര്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം. Dinal (pictured) killed himself after being blackmailed by a stranger suspected to be in Nigeria claiming to have nude pictures of him

ഇതാദ്യമായാണ് എന്‍സിഎ സ്‌കൂളുകള്‍ക്കായി ദേശീയ അലേര്‍ട്ട് പുറപ്പെടുവിക്കുന്നത്. സെക്‌സ്റ്റോര്‍ഷന്‍ കേസുകള്‍ മഹാമാരി പോലെ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടല്‍. ക്രിമിനല്‍ സംഘങ്ങള്‍ ലക്ഷ്യമിടുന്ന കുട്ടികളുടെ എണ്ണത്തില്‍ രണ്ട് വര്‍ഷത്തിനിടെ 266 ശതമാനം വളര്‍ച്ചയാണ് നേരിട്ടത്. 2020-ല്‍ 243 കുട്ടികള്‍ ഇത്തരം സംഘങ്ങളുടെ വലയില്‍ വീണെങ്കില്‍, 2022 എത്തിയപ്പോള്‍ ഇത് 890 ആയി കുതിച്ചുയര്‍ന്നു. Dinal De Alwis, 16, (pictured) had just started sixth form when he killed himself after being blackmailed on social media over nude photographs

വെസ്റ്റ് ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലെ ക്രിമിനല്‍ സംഘങ്ങളാണ് ഓണ്‍ലൈനില്‍ കുട്ടികള്‍ക്കായി വലവീശുന്നത്. യഥാര്‍ത്ഥ പ്രണയമാണെന്നും, സൗഹൃദത്തിലാണെന്നുമെല്ലാം ബോധ്യപ്പെടുത്തിയ ശേഷം സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും, വെബ്ക്യാമില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. പിന്നീട് ഇത് ഉപയോഗിച്ച് ഇവരെ ഭീഷണിപ്പെടുത്തി പണം പിടുങ്ങുകയാണ് പദ്ധതി. 

പണം നല്‍കിയില്ലെങ്കില്‍ നഗ്ന, അര്‍ദ്ധനഗ്ന ചിത്രങ്ങള്‍, ചിലപ്പോള്‍ ഇത്തരം വ്യാജ ചിത്രങ്ങള്‍ സുഹൃത്തുകള്‍ക്കും, ബന്ധുക്കള്‍ക്കും അയച്ച് കൊടുക്കുമെന്ന പേരിലാണ് ഭീഷണി. ചുരുങ്ങിയത് മൂന്ന് കുട്ടികളെങ്കിലും ഈ ഭീഷണികളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതായി എന്‍സിഎ മുന്നറിയിപ്പില്‍ പറയുന്നു. എത്ര ഭയപ്പെടുത്തുന്ന കാര്യമാണെങ്കിലും ഇത് പരിഹരിക്കാന്‍ കഴിയുമെന്നാണ് ആത്മഹത്യ ചെയ്ത ഒരു കുട്ടിയുടെ അമ്മ യുവ ഇരകള്‍ക്ക് നല്‍കുന്ന ഓര്‍മ്മപ്പെടുത്തല്‍. 




കൂടുതല്‍വാര്‍ത്തകള്‍.