CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 20 Seconds Ago
Breaking Now

പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍; സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം റോഡ് ഷോയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

പ്രിയങ്ക പ്രധാനമായും നാല് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തും.

കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും.

പ്രിയങ്ക പ്രധാനമായും നാല് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തും.

രാവിലെ 11.30ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ എത്തുന്ന പ്രിയങ്ക ഹെലികോപ്റ്ററില്‍ തൃശൂരിലേക്ക് പോകും. 12.05ന് കെ.മുരളീധരനായി വോട്ട് അഭ്യര്‍ഥിക്കും.

തുടര്‍ന്ന് 12.15ന് ബെന്നി ബെഹനാന്‍ മത്സരിക്കുന്ന ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ എരിയാട് പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് എരിയാട്ടുനിന്ന് പത്തനംതിട്ടയിലേക്ക് തിരിക്കും. ആന്റേ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം 3.40ന് തിരുവനന്തപുരത്തേക്ക് തിരിക്കും.

വൈകുന്നേരം 3.30 മുതല്‍ 4.50 വരെ തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി റോഡ് ഷോയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. വൈകിട്ട് തന്നെ പ്രിയങ്ക ഡല്‍ഹിക്ക് തിരിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.