CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 20 Minutes 55 Seconds Ago
Breaking Now

അയല്‍വാസിയായ യുവാവും സുഹൃത്തുക്കളും ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം വിഷം കുടിപ്പിച്ചു ; 17 കാരി ഗുരുതരാവസ്ഥയില്‍

പീഡനത്തിന് ശേഷം വിഷം കുടിപ്പിച്ച് പ്രതികള്‍ സ്ഥലം വിട്ടു.

ഛത്തീസ്ഗഡിലെ ഘരൗധില്‍ കൂട്ടബലാത്സംഗത്തിന് വിധേയയായ 16 കാരി അത്യാസന്ന നിലയില്‍. നാലു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം വിഷം കുടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതാണ് ആരോഗ്യനില വഷളാക്കിയത്. മാര്‍ച്ച് 7നുണ്ടായ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ ചമ്പ ഗന്‍ജിര്‍ ജില്ലക്കാരായ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

നാഗര്‍ യാദവ് (24), ലവ് നോണിയ(28), ബുഷ്‌കുമാര്‍ നോണിയ(26) എന്നിവരും ഒരു 16 കാരനുമാണ് അറസ്റ്റിലായത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ സാഗര്‍ യാദവ് ഫോണില്‍ വിളിച്ച് കൂട്ടുകാരി കാത്തു നില്‍ക്കുന്നുണ്ടെന്ന് പറഞ്ഞ്.

തന്റെ ബൈക്കില്‍ അവിടെ ഇറക്കിത്തരാമെന്ന് പറഞ്ഞ് കയറ്റിക്കൊണ്ടുപോയി. മറ്റ് മൂന്നുപേര്‍ കാത്തു നിന്നിരുന്ന ആളൊഴിഞ്ഞ ഒരിടത്ത് കുട്ടിയെ ഇറക്കിയ ശേഷമാണ് ആക്രമണം നടന്നത്. പീഡനത്തിന് ശേഷം വിഷം കുടിപ്പിച്ച് പ്രതികള്‍ സ്ഥലം വിട്ടു.

പോലീസില്‍ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വനിതാ കമ്മീഷനില്‍ പരാതിപ്പെട്ട ശേഷം മാത്രമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടപടികള്‍ ആരംഭിച്ചതെന്നും അവര്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.