CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 53 Minutes 17 Seconds Ago
Breaking Now

നിയമസഭയില്‍ തോറ്റു ഇനി ലോക്‌സഭയില്‍ കാണാം; കര്‍ണ്ണാടകത്തിലെ 28 സീറ്റും പിടിക്കുമെന്ന് യെദ്യൂരപ്പ

ജനങ്ങളുടെ വിധിയെഴുത്ത് മാനിക്കാതെ അവസരവാദപരമായ സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസിനെയും, ജനതാദള്‍ സെക്കുലറിനെയും യെദ്യൂരപ്പ വിമര്‍ശിച്ചു.

ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം ഇനിയും തുടരുമെന്ന് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിന് പോലും കാത്തുനില്‍ക്കാതെ രാജിവെച്ച ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. ജനങ്ങളുടെ വിധിയെഴുത്ത് മാനിക്കാതെ അവസരവാദപരമായ സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസിനെയും, ജനതാദള്‍ സെക്കുലറിനെയും യെദ്യൂരപ്പ വിമര്‍ശിച്ചു. 

അധികാരം നഷ്ടപ്പെട്ടെന്ന് കരുതി എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല, എന്റെ ജീവിതം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്, യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് കൊണ്ട് പ്രഖ്യാപിച്ചു. കര്‍ണ്ണാടക ഗവര്‍ണ്ണര്‍ വാജുഭായി വാല ഇദ്ദേഹത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചിരുന്നു. 

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാനാണ് താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തിന് സ്വന്തം എംഎല്‍എമാരെ പോലും വിശ്വാസമില്ല. എംഎല്‍എമാരെ ഹൈദരാബാദിലേക്ക് നാടുകടത്തിയ എതിര്‍പക്ഷത്തിന്റെ നിലപാടിനെയാണ് യെദ്യൂരപ്പ ചോദ്യം ചെയ്തത്. 

ജനങ്ങളെ വഴിതെറ്റിക്കാനാണ് കുതിരക്കച്ചവടത്തിന്റെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചത്. ജനങ്ങളുടെ പിന്തുണ ലഭിച്ചെങ്കിലും ഭരണമില്ലാതെ ഇരിക്കുന്നതില്‍ വിഷമമില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തന്നെ തെരഞ്ഞെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, പ്രസിഡന്റ് അമിത് ഷായ്ക്കും യെദ്യൂരപ്പ നന്ദി അറിയിച്ചു. 

അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 28 സീറ്റുകളും ബിജെപി വിജയിക്കുമെന്ന് യെദ്യൂരപ്പ പ്രതിജ്ഞ ചെയ്തു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.