CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 59 Minutes 18 Seconds Ago
Breaking Now

മകളെ ശല്യം ചെയ്തയാളെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ചു ; അമ്മയും സഹോദരനും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

വീട്ടില്‍ വരരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പെണ്‍കുട്ടിയെ കാണാന്‍ ഭഗവാന്‍ സിംഗ് എത്തിയതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

ന്യൂഡല്‍ഹി ; മകളെ നിരന്തരം ശല്യം ചെയ്തയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച അമ്മയും സഹോദരനും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ ശല്യം ചെയ്ത ഭഗവാന്‍ സിംഗ് എന്നയാളെയാണ് കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ചത്. ഡല്‍ഹിയിലെ അമന്‍ വിഹാറിലാണ് സംഭവം.

സംഭവത്തില്‍ ബീന, അമിത് ലാല്‍, ബഹദൂര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രേംനഗറിലെ റെയില്‍വേ ട്രാക്കിന് സമീപം കഴുത്തറത്ത നിലയില്‍ ബോധരഹിതനായി കിടക്കുകയായിരുന്നു ഭഗവാന്‍ സിംഗ്. ഇതിലൂടെ കടുന്നുപോയയാളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

ബോധം വീണപ്പോള്‍ ഭഗവാന്‍ സിംഗ് പ്രതികളെ കുറിച്ചുള്ള വിവരം പോലീസിന് നല്‍കി. വീട്ടില്‍ വരരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പെണ്‍കുട്ടിയെ കാണാന്‍ ഭഗവാന്‍ സിംഗ് എത്തിയതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.