CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 52 Minutes 49 Seconds Ago
Breaking Now

ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപിന്റെ പേര് മാറ്റണം; ഷഹീദ് & സ്വരാജ് ദ്വീപുകള്‍ എന്നാക്കണം; ആവശ്യപ്പെടുന്നത് സുഭാഷ് ചന്ദ്രബോസിന്റെ കുടുംബം

ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നേതാജിയുടെ ബന്ധു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പേരുമാറ്റല്‍ കര്‍മ്മം ആരംഭിച്ചത് മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരം ആവശ്യങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. അലഹബാദിനെ പ്രയാഗ്‌രാജായും, ഫൈസാബാദിനെ അയോധ്യയെന്നുമാക്കിയാണ് യോഗി ആദിത്യനാഥ് ഈ പരിപാടിക്ക് തുടക്കം കുറിച്ചത്. ഇപ്പോള്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തില്‍ നിന്നുമാണ് അത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നേതാജിയുടെ ബന്ധു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. 

നേതാജിക്ക് ആദരവ് അര്‍പ്പിച്ച് കൊണ്ട് ഷഹീദ് & സ്വരാജ് ദ്വീപുകള്‍ എന്ന് പേരുനല്‍കണമെന്നാണ് വെസ്റ്റ് ബംഗാള്‍ ബിജെപി വൈസ് പ്രസിഡന്റ് കൂടിയായ ബന്ധു ചന്ദ്ര കുമാര്‍ ബോസിന്റെ ആവശ്യം. യുണൈറ്റഡ് ഫ്രീ ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ 1943 ഡിസംബര്‍ 30ന് പോര്‍ട്ട് ബ്ലെയറില്‍ ദേശീയ പതാക ഉയര്‍ത്തിയ നേതാജി ആസാദ് ഹിന്ദ് ഗവണ്‍മെന്റ് രൂപീകരിച്ചിരുന്നു. ഇതിന് പുറമെ ദ്വീപുകള്‍ക്ക് ഷഹീദ് & സ്വരാജ് ദ്വീപുകളെന്ന് നേതാജി തന്നെ പേര് പ്രഖ്യാപിക്കുകയും ചെയ്തു. 

ഇന്ത്യന്‍ നാഷണല്‍ ആര്‍മി ജനറല്‍ എഡി ലോകനാഥനെ ദ്വീപുകളുടെ ഗവര്‍ണറായും നേതാജി അവരോധിച്ചിരുന്നു. ഈ ചരിത്ര സന്ദര്‍ശനത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറില്‍ പോര്‍ട്ട് ബ്ലെയറില്‍ സന്ദര്‍ശനം നടത്താന്‍ ഇരിക്കവെയാണ് പേരുമാറ്റണമെന്ന ആവശ്യം ഉയരുന്നത്. നേതാജി ദേശീയ പതാക ഉയര്‍ത്തിയ അതേ സ്ഥലത്ത് വെച്ചാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുക. ആ ഘട്ടത്തില്‍ നേതാജി നല്‍കിയ പേര് പ്രഖ്യാപിച്ചാല്‍ വലിയ ആദരവായി മാറും, ചന്ദ്ര കുമാര്‍ പറയുന്നു. 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.