CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 12 Minutes 14 Seconds Ago
Breaking Now

തത്തയെക്കൊണ്ട് കൈ നോക്കിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് പ്രവചിച്ച കൈനോട്ടകാരന്‍ അറസ്റ്റില്‍

വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ജെ രമേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സെല്‍വരാജിനെ പിടികൂടിയത്.

തത്തയെക്കൊണ്ട് കൈ നോക്കിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് പ്രവചിച്ച കൈനോട്ടകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി പക്ഷിയെ പക്കല്‍ സൂക്ഷിച്ചതിന് കൈനോട്ടക്കാരന്‍ സെല്‍വരാജിനെ ചൊവ്വാഴ്ച്ച തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കൂടല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി തങ്കാര്‍ ബച്ചന്റെ വിജയമാണ് തത്ത പ്രവചിചത്. വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ജെ രമേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സെല്‍വരാജിനെ പിടികൂടിയത്.

1972ലെ വന്യജീവി നിയമപ്രകാരം തത്തകളെ 'ഷെഡ്യൂള്‍ II സ്പീഷീസ്' ആയി തരംതിരിക്കുന്നുണ്ട്. അത്തരം തത്തകളെ സൂക്ഷിക്കുന്നത് നിയമപ്രകാരം കുറ്റകരമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമം ലംഘിച്ചതിന് സെല്‍വരാജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ പതിനായിരം രൂപ പിഴയും സെല്‍വരാജിന് വിധിച്ചിട്ടുണ്ട്.

എന്നാല്‍ സംഭവത്തെ അനാവശ്യ വിവാദമാകുന്നത് തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ഡിഎംകെയുടെ ആശങ്കയാണെന്നായിരുന്നു പിഎംകെ നേതാവ് അന്‍പുമണി രാമദോസിന്റെ വിമര്‍ശനം. ഇത്തരം വിഡ്ഢിത്തമായ നടപടി പരാജയഭീതി വെളിവാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.