CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 13 Seconds Ago
Breaking Now

ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യരുത്'; ഭാര്യാസുഹൃത്തിന്റെ വിവാഹത്തിന് ചെലവായത് 4 ലക്ഷം രൂപ

തന്റെ ഭാര്യയുടെ സുഹൃത്തിന്റെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിന് ഏകദേശം 4 ലക്ഷം രൂപ ചിലവഴിച്ചതായി തലെ ഒരു പോസ്റ്റില്‍ പാനുഗന്തി പറഞ്ഞു.

ഭാര്യയുടെ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്‍ തുക ചെലവാക്കിയെന്ന യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു. ഏകദേശം നാല് ലക്ഷം രൂപയാണ് യുഎസിലെ ഡോക്ടറായ ശ്രാവണ്‍ പാനുഗന്തിയുടെ കുടുംബത്തിന് ചെലവ് വന്നത്. സാമൂഹ്യമാധ്യമമായ എക്‌സിലാണ് ശ്രാവണ്‍ ഈ വിവരം പങ്കുവച്ചത്. ഇതോടെ പോസ്റ്റ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടു.

തന്റെ ഭാര്യയുടെ സുഹൃത്തിന്റെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിന് ഏകദേശം 4 ലക്ഷം രൂപ ചിലവഴിച്ചതായി തലെ ഒരു പോസ്റ്റില്‍ പാനുഗന്തി പറഞ്ഞു. ബാച്ചിലര്‍ പാര്‍ട്ടിക്ക് 2,000 ഡോളര്‍ (ഏകദേശം 1.67 ലക്ഷം രൂപ), ബ്രൈഡല്‍ ഷവറിന് 1,500 ഡോളര്‍ (ഏകദേശം 1.25 ലക്ഷം രൂപ), വസ്ത്രങ്ങള്‍ക്കുള്ള അധിക പണം എന്നിങ്ങനെയുള്ള ചെലവുകള്‍ അദ്ദേഹം വിശദീകരിച്ചു.

ഈ സാമ്പത്തിക ബാധ്യതയില്‍ പനുഗന്തി തന്റെ നിരാശ പ്രകടിപ്പിച്ചു. 'നിങ്ങളുടെ സുഹൃത്തുക്കളോട് ചെയ്യുന്ന ഭയാനകമായ കാര്യം' എന്നും അദ്ദേഹം കുറിച്ചു. ഇത്തരം ചെലവുകള്‍ അടുത്ത സുഹൃത്തുക്കളെക്കാളുപരി ഏറ്റവും കടുത്ത ശത്രുക്കള്‍ക്കായി നീക്കിവയ്ക്കണമെന്നും അദ്ദേഹം കുറിപ്പില്‍ പരിഹസിച്ചു. ഡോക്ടര്‍ പങ്കുവച്ച പോസ്റ്റ് 2 ദശലക്ഷത്തിലധികം പേരാണ് കണ്ടത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.