CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 37 Minutes 52 Seconds Ago
Breaking Now

രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണത്തില്‍ 49 ശതമാനവും അഞ്ചു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്

ഏപ്രില്‍ നാല് ആയപ്പോഴേക്കും 3072 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍  ഇതുവരെ സമൂഹ വ്യാപനം നടന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍  ദിവസവും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണത്തില്‍ 49 ശതമാനവും കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തതാണ്. അതിവേഗത്തിലാണ് കോവിഡ് വ്യാപനം നടക്കുന്നതെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

മാര്‍ച്ച് 10 നും 20 ഇടയിലുള്ള 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 50ല്‍ 190 ലേക്കെത്തിയിരുന്നു. മാര്‍ച്ച് 25 ഓടെ ഇത് 606 ആയി. മാര്‍ച്ച് അവസാനത്തോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 1397 ആണ്. എന്നാല്‍ തുടര്‍ന്നുള്ള അഞ്ച് ദിവസം വന്‍ കുതിച്ചുകയറ്റാണ് ഉണ്ടായത്. ഏപ്രില്‍ നാല് ആയപ്പോഴേക്കും 3072 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച വരെയുള്ള സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 4421 പേര്‍ക്കാണ് രാജ്യത്ത് രോഗബാധയുള്ളത്. 111 മരണം റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ജനുവരി 30 ന് തൃശൂരിലാണ്. എന്നാല്‍ ഇന്ത്യയില്‍ വൈറസ് സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

 




കൂടുതല്‍വാര്‍ത്തകള്‍.