CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 16 Minutes 16 Seconds Ago
Breaking Now

ഒരു ചെറിയ തെറ്റ് മതി യുകെ സെറ്റില്‍മെന്റ് മുടങ്ങാന്‍; നടപ്പാതയില്‍ സൈക്കിള്‍ ഓടിക്കുന്നതും, ടിവി ലൈസന്‍സ് തുക അടയ്ക്കാത്തതും വരെ പുറത്താക്കാന്‍ കാരണമാകും; പുതിയ പദ്ധതികള്‍ അടുത്ത വര്‍ഷം നിലവിലേക്ക്

താല്‍ക്കാലിക വിസയില്‍ കുടുങ്ങുന്ന വിദേശ പൗരന്‍മാര്‍ക്ക് വിസ പുതുക്കാന്‍ ആയിരക്കണക്കിന് പൗണ്ട് ഇടയ്ക്കിടെ ചെലവാക്കേണ്ടി വരും

വലിയ പ്രശ്‌നമെന്ന് കരുതാത്ത ചെറിയ വീഴ്ചകള്‍ യുകെ സെറ്റില്‍മെന്റിനെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. യുകെയില്‍ പറ്റുന്ന ചെറിയ പിശകുകള്‍ ഭാവിയില്‍ സെറ്റില്‍മെന്റ് ലഭിക്കുന്നതിന് തടസ്സമായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടപ്പാതയിലൂടെ സൈക്കിള്‍ ഓടിക്കുന്നതും, ടിവി ലൈസന്‍സ് തുക അടയ്ക്കാത്തതും ഉള്‍പ്പെടെ ചെറിയ തെറ്റുകള്‍ സെറ്റില്‍മെന്റ് നല്‍കുന്നത് തടയുമെന്നാണ് മുന്നറിയിപ്പ്. 

അടുത്ത വര്‍ഷം നിലവില്‍ വരുന്ന പദ്ധതികളിലാണ് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കി മാറ്റുന്നത്. കോടതി വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുകയും, ഫൈന്‍, കമ്മ്യൂണിറ്റി ഓര്‍ഡര്‍, വ്യവസ്ഥകളോടെ താക്കീത് നല്‍കല്‍, ശിക്ഷിക്കല്‍ എന്നിവ നേരിട്ടാല്‍ ഒന്നും നോക്കാതെ ഐഎല്‍ആര്‍ നിഷേധിക്കും. 

നിലവില്‍ 12 മാസമോ അതില്‍ അധികമോ കസ്‌റ്റോഡിയല്‍, അല്ലെങ്കില്‍ സസ്‌പെന്റഡ് ശിക്ഷ ലഭിക്കുമ്പോഴാണ് ആപ്ലിക്കേഷന്‍ ഓട്ടോമാറ്റിക്കായി തള്ളുന്നത്. അതേസമയം ചെറിയ തെറ്റുകള്‍ക്ക് പോലും ആജീവനാന്തം ഐഎല്‍ആര്‍ ലഭിക്കാത്ത അവസ്ഥ യുകെയില്‍ ജോലി ചെയ്യാനെത്തിയ എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ ജീവനക്കാരെ ഉള്‍പ്പെടെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. 

താല്‍ക്കാലിക വിസയില്‍ കുടുങ്ങുന്ന വിദേശ പൗരന്‍മാര്‍ക്ക് വിസ പുതുക്കാന്‍ ആയിരക്കണക്കിന് പൗണ്ട് ഇടയ്ക്കിടെ ചെലവാക്കേണ്ടി വരും. കൂടാതെ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ്ജും, നികുതികളും നല്‍കുമ്പോള്‍ തന്നെ എംപ്ലോയറെ മാറ്റാനും, മോര്‍ട്ട്‌ഗേജ് നേടാനും സാധിക്കാതെ വരും. 




കൂടുതല്‍വാര്‍ത്തകള്‍.