
















ഉയരുന്ന മോര്‍ട്ട്‌ഗേജ് നിരക്കുകളും, ബജറ്റ് ആശങ്കകളും ഭവനവിപണിയെ ബാധിച്ചതോടെ കഴിഞ്ഞ മാസം ബ്രിട്ടനില്‍ ഭവനവില്‍പ്പന 17 മാസത്ത താഴ്ന്ന നിലയിലെത്തി. എച്ച്എം റവന്യൂ & കസ്റ്റംസിന്റെ കണക്ക് പ്രകാരം ഒക്ടോബറില്‍ 92,310 റസിഡന്‍ഷ്യല്‍ ട്രാന്‍സാക്ഷനുകളാണ് നടന്നത്. മുന്‍ മാസത്തേക്കാള്‍ 2 ശതമാനമാണ് കുറവ്.
2025 മേയിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില്‍പ്പനയാണ് ഒക്ടോബറിലേത്. ഹൗസിംഗ് വിപണി സ്തംഭനാവസ്ഥയിലേക്ക് മാറുന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഈ കണക്കുകള്‍. ഇറാന്‍ യുദ്ധം തുടങ്ങിയതോടെ വീട് വാങ്ങുന്നത് എളുപ്പമുള്ള കാര്യമല്ലാതായി മാറി. പണപ്പെരുപ്പം ഉയര്‍ന്നതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ ഉയര്‍ത്തുകയാണ്.
ഈ മാസം ആദ്യം മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി ബാങ്ക് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. ക്രിസ്മസിന് മുന്‍പ് മറ്റൊരു പലിശ വര്‍ദ്ധനവ് കൂടി ഉണ്ടാകുമെന്നാണ് വിപണികളുടെ പ്രതീക്ഷ. ഇതിന് ശേഷം അടുത്ത സ്പ്രിംഗ് സീസണോട് അനുബന്ധിച്ച് രണ്ട് തവണ കൂടി പലിശ കൂട്ടുമെന്നും കരുതുന്നു.
രണ്ട് വര്‍ഷത്തെയും, അഞ്ച് വര്‍ഷത്തെയും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഇപ്പോള്‍ തന്നെ വര്‍ദ്ധിച്ചിട്ടുണ്ട്. യുദ്ധത്തിന് മുന്‍പ് 5 ശതമാനമായിരുന്ന നിരക്കുകള്‍ ഇപ്പോള്‍ 6 ശതമാനത്തിന് അടുത്തേക്ക് എത്തിക്കഴിഞ്ഞു. എനര്‍ജി വിലകള്‍ ഉയര്‍ന്ന നിലയില്‍ തുടര്‍ന്നാണ് പലിശ കൂട്ടാതെ മറ്റ് വഴികളില്ലെന്ന് ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.