CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 56 Minutes 25 Seconds Ago
Breaking Now

ക്യാമ്പസ്സുകള്‍ കൊലക്കളമാക്കുന്ന കെഎസ് യു രാഷ്ട്രീയത്തിനെതിരെ അണിനിരക്കുക ധീര സഖാവ് ധീരജിനു അന്ത്യാഭിവാദ്യങ്ങള്‍ : കൈരളി യുകെ

ഇടുക്കി എഞ്ചിനിയറിംഗ് കോളേജില്‍ നടന്ന കെഎസ് യു  യൂത്ത് കോണ്‍ഗ്രസ്സ് ആക്രമണത്തില്‍  കൈരളി യുകെ നടുക്കം  രേഖപ്പെടുത്തി.  

കെഎസ് യു  യൂത്ത് കോണ്‍ഗ്രസ്സ് ആക്രമണത്തില്‍  SFI നേതാവും  അവസാനവര്‍ഷ എഞ്ചിനീയറിംഗ് ബിരുദവിദ്യാര്‍ത്ഥിയുമായ ധീരജ് രക്തസാക്ഷിയായി. മറ്റു മൂന്നു വിദ്യാര്‍ത്ഥികളാണ് ഗുരുതരമായി പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്നത്. 

മാതൃകാപരമായ ഒട്ടേറെപ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച പ്രസ്ഥാനമാണ് SFI. സര്ഗഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാവേണ്ട ക്യാമ്പസുകളെ അക്രമവേദികള്‍ ആക്കാനാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന KSU ഉള്‍പ്പെടുന്ന വലതുപക്ഷവും മതതീവ്രവാദശക്തികളും ശ്രമിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ചെറുത്തുതോല്‍പ്പിക്കണമെന്നു കൈരളി യുകെ അഭ്യര്‍ത്ഥിച്ചു.

 

ക്യാമ്പസുകളില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ത്തു ക്യാമ്പസുകള്‍ കലാപകലുഷിതമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന  ഇത്തരം കരുതിക്കൂട്ടിയുള്ള  അക്രമപ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുകയും, ഈ അക്രമിക്കൂട്ടത്തെ എത്രയുംപെട്ടെന്നു നിയമത്തിനുമുന്നില്‍കൊണ്ടുവന്നു മാതൃകാപരമായ ശിക്ഷ നല്‍കുകയും വേണമെന്ന് കൈരളി യുകെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.

 

സ: ധീരജിന്റെ വേര്‍പാടില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ കൈരളി യുകെ പ്രവര്‍ത്തകരും പങ്കുചേരുന്നു

 

 




കൂടുതല്‍വാര്‍ത്തകള്‍.