CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 13 Minutes 59 Seconds Ago
Breaking Now

നഷ്ടത്തിലോടുന്ന കമ്പനികളെ വിജയത്തിലെത്തിച്ച്... നിന്നുപോയ സംരംഭങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി അജിഷ് ഗോപനും എടിബിസിഇന്ത്യയും തരംഗമാകുന്നു...

വലിയ വലിയ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും വിജയക്കുതിപ്പില്‍ കൈത്താങ്ങായി വിജയഗാഥ രചിച്ച് ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്

തിരുവനന്തപുരം സ്വദേശീയായ അജിഷ് ഗോപന്‍ എന്ന 38 കാരനും  അദേഹത്തിന്റെ സ്വന്തം ബിസിനസ് കണ്‍സള്‍ട്ടിംഗ് ഫേം ആയ  എടിബിസിഇന്ത്യയും.

സംസ്ഥാന സര്‍ക്കാരിന്റെ തന്നെ വിവിധ പ്രോജക്ടുകളില്‍ എടിബിസിഇന്ത്യ പലപ്പോഴും  പങ്കാളിയാകുന്നതിനാല്‍  തന്നെ ബിസിനസ്

കണ്‍സള്‍ട്ടിംഗ്  രംഗത്ത്  ദേശീയതലത്തില്‍ പോലും എടിബിസിഇന്ത്യ ഒരു പ്രത്യേക ബ്രാന്‍ഡായി പരിണമിച്ചുകൊണ്ടിരിക്കുന്നു എന്ന് വേണം

പറയാന്‍.  

 

കേരളത്തില്‍ മാത്രമല്ല, കേരളത്തിന് പുറത്തേയ്ക്കു പോലും നല്ല കരുത്തുറ്റ  സംരംഭങ്ങള്‍ കെട്ടിപ്പെടുക്കുന്നതില്‍ ഒരു ചാലക ശക്തിയായി ഇന്ന്

മാറിയിരിക്കുന്നു  ഈ കമ്പനി.  നഷ്ടത്തിലോടുന്ന കമ്പനികള്‍ക്ക് അഥവാ സ്ഥാപനങ്ങള്‍ക്ക് ലാഭകരമാകാന്‍ വേണ്ട ടിപ്‌സുകള്‍ നല്‍കി കൂടെ നിന്ന് ഒരു മുന്നേറ്റം സൃഷ്ടിക്കുന്നതില്‍

ഇവര്‍ സദാ ജാഗരുകരായിരിക്കുന്നു. നിയമത്തെക്കുറിച്ചുള്ള അജ്ഞതമൂലം വര്‍ക്കുകള്‍ മന്ദഗതിയില്‍ പോകുന്ന ധാരാളം കമ്പനികളും സ്ഥാപനങ്ങളും

നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് പ്രസ്തുത കാര്യങ്ങള്‍ വിശദമായി പറഞ്ഞു കൊടുത്ത് നിയമ തടസ്സങ്ങള്‍ നീക്കി മുന്നോട്ടുകുതിക്കാന്‍

കെല്‍പ്പുള്ളതാക്കുന്ന ദൈത്യവും എടിബിസിഇന്ത്യ ചങ്കു റ്റത്തോടെ  ഏറ്റെടുക്കാറുണ്ട്. പല കണ്‍സള്‍ട്ടിംഗ് ഫേമുകളും  വെറും ഉപദേശകരായി മാറുമ്പോള്‍

ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന നയമാണ് അജിഷും കൂട്ടരും നാളിതു വരെ സ്വീകരിച്ചുപോരുന്നത്. അത്. തന്നെയാണ് എടിബിസിഇന്ത്യയുടെ വിജയവും

മറ്റ് കണ്‍സള്‍ട്ടിംഗ് ഫേമുകളില്‍  നിന്ന് എടിബിസിഇന്ത്യയെ വിത്യസ്തമാക്കുന്നതും. വിജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം എന്ന് പറയുന്നത്.

പുതിയ സംരംഭങ്ങള്‍ നിരവധിദിനം തോറും  ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു. അവയില്‍ ചിലതൊക്കെ പെട്ടെന്നുതന്നെ അപ്രത്യക്ഷമാകാറുണ്ട്.

സംരംഭങ്ങളെ വളര്‍ച്ചയിലേക്കു നയിക്കുന്നത് ഊര്‍ജസ്വലമായ നേതൃത്വമാണ്. അത്തരത്തിലൊരു നേതൃത്വമാണ് അജിഷ് ഗോപന്‍ എല്ലാ

 സംരംഭകര്‍ക്കും വാഗ്ദാനം ചെയ്യുന്നത്. ഒരു സംരംഭക  നേതൃത്വം എന്ന് പറയുന്നത് ഒരാളില്‍ തന്നെ ഒതുങ്ങുന്നതല്ല. അത് അവിടെ വര്‍ക്ക് ചെയ്യുന്ന

പല ആളുകളുടെ ഒരു കൂട്ടായ്മയാണ്. ഇതിനെ വിദഗ് ധമായി ചലിപ്പിക്കാന്‍ പറ്റുമ്പോള്‍ ആണ് അവ വിജയത്തിലെയ്ക്ക് കുതിക്കുന്നത്.

വിജയത്തിലേക്കു കുതിക്കുന്ന ഏതു പദ്ധതിയുടെയും തലപ്പത്തു  കഴിവുറ്റ സംരംഭക നേതൃത്വമുണ്ടെന്ന്  കാണാന്‍ കഴിയും. ഒട്ടുമിക്ക സ്റ്റാര്‍ട്ടപ്പുകളും ഒരുപാട് ഗവേഷണങ്ങളുടെയും കഠിനാധ്വാനത്തിന്റെയും

 ഫലമാണ്. എന്നിരുന്നാലും, പലര്‍ക്കും പ്രതീക്ഷിച്ച ഫലം ലഭിക്കില്ല, അവര്‍ നഷ്ടം സഹിക്കാന്‍ തുടങ്ങുന്നു. അതിന് കാരണം നല്ലൊരു സംരംഭക നേതൃത്വം ഇല്ലാത്തതാണ്.  അത്തരമൊരു

 സാഹചര്യത്തില്‍ അവര്‍ക്ക് ഒരു ആശ്വാസമാകുകയാണ് എടിബിസിഇന്ത്യ ചെയ്യുന്നത്. നല്ലൊരു ബിസിനസ് പ്ലാന്‍ രൂപീകരിക്കുക,

പുതിയ വഴികളിലേക്ക് പോകാനും, വളരാനും എങ്ങനെ കമ്പനികള്‍ക്ക് സാധിക്കും, പുതിയ ഫണ്ട് ഏതൊക്കെ രീതിയില്‍  സമാഹരിക്കാം, ബിസിനസ്

വളരുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് അധിക ചിലവ് വരാതെയുള്ള ഒരു മോഡല്‍  എങ്ങനെ നടപ്പാക്കാം. മെച്ചപ്പെട്ട ഒരു ബിസിനസ് ഘടന എങ്ങനെ

 പിന്തുടരാം. ബിസിനസ് നിയമപരമായി എങ്ങനെ  രജിസ്റ്റര്‍ ചെയ്യാം, സാമ്പത്തിക കാര്യങ്ങളില്‍ എങ്ങനെ ഒരു ഓര്‍ഡര്‍ കൊണ്ടുവരാം, ബിസിനസിന്

ഇന്‍ഷുറന്‍സ് കവറേജ് നേടുന്ന വിധം. , മാര്‍ക്കറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ എങ്ങനെ  കേന്ദ്രീകരിക്കാം. കഴിവുറ്റ  തൊഴിലാളികളെ വിദഗ്ധമായി

 സൃഷ്ടിച്ചെടുക്കല്‍. ബ്രാന്‍ഡ് എങ്ങനെ വലുതാക്കാം.  സേവനങ്ങളുടെ വില എങ്ങനെ നിര്‍ണ്ണയിക്കാം, ബില്ലിംഗ് എങ്ങനെ ക്രമീകരിക്കാം,  

ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് ക്ലയന്റുകളുമായി കരാറുകള്‍ ലേ ഔട്ട് ചെയ്യുന്നതിന് ഒരു

കൂട്ടം നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടാക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളിലും ഒരു കമ്പനിയെ സഹായിക്കാന്‍ എടിബിസിഇന്ത്യ പ്രതിഞ്ജാബദ്ധമാണ്.

ഒപ്പം മെന്ററിംഗ്, പരിശീലനം, ബഡ് ജറ്റിംഗ്, സെയില്‍സ് ആന്‍ഡ് ഡെലിവറി മേല്‍നോട്ടം, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, കണ്‍സള്‍ട്ടിംഗ്,

അക്കൗണ്ടിംഗ് പ്രക്രിയകള്‍, പ്രശ്‌നപരിഹാരം, തന്ത്രപരമായ ആസൂത്രണം, ഗുണനിലവാര ഉറപ്പ്, കൂടിയാലോചന, ബിസിനസ് വികസനം,

സ്റ്റാഫ് മാനേജ്‌മെന്റ്, കോണ്‍ട്രാക്റ്റ് മാനേജ്‌മെന്റ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, പ്രോജക്ട് മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, സ്ട്രാറ്റജിക്

പ്ലാനിംഗ്, ക്വാളിറ്റി അഷ്വറന്‍സ്, ബിസിനസ് ഡെവലപ്‌മെന്റ്, സ്റ്റാഫ് മാനേജ്‌മെന്റ് എന്നിവയും അതിലേറെയും

കമ്പനികള്‍ക്ക് വേണ്ടി മധ്യസ്ഥത, ലയനം, ഏറ്റെടുക്കല്‍ കണ്‍സള്‍ട്ടിംഗ് എന്നിവയില്‍ വിദഗ്ദ്ധനായി അംഗീകരിക്കപ്പെട്ട അജീഷ് ഗോപന്‍ എന്ന ചെറുപ്പക്കാരന്റെ

വൈവിധ്യമാര്‍ന്ന നൈപുണ്യത്തില്‍ ഉള്‍പ്പെടുന്നു. മികവ്, പുതുമ, തുടര്‍ച്ചയായ വളര്‍ച്ച എന്നിവയാണ് അജിഷ് ഗോപനും അദേഹത്തിന്റെ കണ്‍സള്‍ട്ടിംഗ്

ഫേമായ  എടിബിസിഇന്ത്യ യും എല്ലാ കമ്പനികള്‍ക്കും ഉറപ്പു തരുന്നത്.. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത്

ജനിച്ചു വളര്‍ന്ന അജീഷ് ഗോപന്‍ ഒരു സമൂഹത്തിന്റെയും കട കമ്പോളത്തിന്റെയും  സ്പന്ദനങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുന്ന

 ചലനാത്മക ടെക്‌നോക്രാറ്റും മാനേജ്‌മെന്റ് വിദഗ്ദ്ധനുമാണ്. മാര്‍ക്കറ്റിംഗ്, ബിസിനസ്, ക്രിയേറ്റീവ് മുതലായ,  വ്യവസായമായി ബന്ധപ്പെട്ടു

 കിടക്കുന്ന   ധാരാളം വിവരങ്ങള്‍ അദേഹം നിരന്തരം ശേഖരിച്ചുകൊണ്ടിരിക്കുന്നു. പുതിയ  ബിസിനസ്സിന്റെ ട്രെന്‍ഡുകള്‍,

ഏറ്റക്കുറച്ചിലുകള്‍, അപകടസാധ്യതകള്‍ എന്നിവ വളരെ കൃത്യമായി പഠിക്കുകയും അറിയുകയും പരിക്ഷിച്ചുകൊണ്ടിരിക്കുകയും മറ്റുള്ളവര്‍ക്ക്

പ്രദാനം ചെയ്യുകയും ചെയ്യുന്നു.

 

 

മാര്‍ക്കറ്റ് എങ്ങനെ  പ്രവര്‍ത്തിക്കുന്നുവെന്നും ഈ ബിസിനസ്സിലെ ഡിമാന്‍ഡ് ആന്‍ഡ് സപ്ലൈ ചെയിന്‍ എന്താണെന്നുമുള്ള കൃത്യമായ അറിവ് അജിഷിനുണ്ട്. ഇതു സംബന്ധിച്ച

 ഗവേഷണം നിരന്തരം അദേഹം നടത്തുന്നു. പുതിയ ട്രെന്‍ഡുകള്‍, സ്‌റ്റൈലിംഗ്, അവതരണം എന്നിവയെക്കുറിച്ചുള്ള കൃത്യമായ ധാരണ തന്നെയാണ്

അജീഷ് ഗോപന്റെ മിടുക്ക്. കൂടാതെ അനുകമ്പയുള്ള വ്യക്തിത്വവും എടുത്തുപറയത്തക്ക പ്രത്യേകതയാണ്. ഉപഭോക്താക്കളെ കൊള്ളായടിക്കാതെ

പരമാവധി സേവനങ്ങള്‍ ആവശ്യക്കാര്‍ക്ക് കൊടുക്കുകയാണ് എടിബിസിഇന്ത്യ ചെയ്യുന്നത്. സ്വന്തം ഉല്പന്നങ്ങള്‍, ബിസിനസ് എന്നിവ

ശ്രദ്ധിക്കുന്നതോടൊപ്പം നമ്മുടെ ബിസിനസിനോട് മത്സരിക്കുന്നവരെ നിരന്തരം ജാഗ്രതയോടെ നിരീക്ഷിക്കണം. നിങ്ങളുടെ ബിസിനസും നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന ബോധ്യം ഇതിന്റെ കൂടെ ആവശ്യമാണ്.

മറ്റുള്ളവരേക്കാള്‍ മുന്നേറാന്‍ കൂടുതല്‍ സമയം വിപണി വിശകലനത്തിനായി മാറ്റി വെക്കാം. നിങ്ങളുടെ ബിസിനസിനെ വേറിട്ടു നിര്‍ത്തുന്ന

യുണീക് ആയ ഒരു ഘടകം ഉണ്ടെന്നത് ഉറപ്പാക്കുക. തുടങ്ങിയ സന്ദേശങ്ങളും അജീഷ് ഗോപന്‍ തന്നെ സമീപിക്കുന്ന പുതുസംരംഭകര്‍ക്ക് വ്യക്തമായി പറഞ്ഞുകൊടുക്കുന്നു.

 

2007 ഡിസംബറില്‍ ടെക്‌നോപാര്‍ക്കിലെ ലീഡ് സ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിലാണ് അജീഷ് ഗോപന്‍ തന്റെ  ഔദ്യോഗിക ജീവിതം

ആരംഭിച്ചത്. ബാലിസ്റ്റിക് പാരാമീറ്ററുകള്‍ യാന്ത്രികമാക്കുന്നതിനുള്ള ഒരു നൂതന സംവിധാനം വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അജീഷ്

 ഈ പ്രോജക്ടിനെ അതിവേഗം മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തി. ഈ പദ്ധതിക്ക് വലിയ വലിയ റാങ്കുകള്‍ പിന്നീട് സൃഷ്ടിക്കപ്പെട്ടു. ഒടുവില്‍

 ലീഡ് സ് ടെക്‌നോളജീസ്  ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തു. 2011 ല്‍ 45 ഓളം ജീവനക്കാരുമായി കോര്‍ജെന്റ്‌സ് ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന

പേരില്‍ സ്വന്തമായി ഒരു കണ്‍സല്‍ട്ടിംഗ് ഫേം സ്ഥാപിച്ചു. ദീര്‍ഘവീക്ഷണമുള്ള നേതാവായ അദ്ദേഹം ലീഡ്‌സ്

ടെക്‌നോളജീസിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി ഇതില്‍ ലയിപ്പിച്ചു. കമ്പനി 2017 ല്‍ ഒരു റീബ്രാന്‍ഡിംഗിന് വിധേയമായി, ഏഞ്ചല

ടെക്‌നോളജി & ബിസിനസ്  കണ്‍സള്‍ട്ടന്റ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ആയി മാറി. 2022 ആയപ്പോഴേക്കും ഇത് എടിബിസിഇന്ത്യ എന്ന ബ്രാന്‍ഡായി പരിണമിച്ചു,

ഇത് അജീഷിന്റെ തന്ത്രപരമായ വൈദഗ്ധ്യം സാക്ഷ്യപ്പെടുത്തുന്നു. ഡയറക്ടടറും ബോര്‍ഡ് റുമും എന്നതില്‍ ഉപരി  ബിസിനസിനപ്പുറത്തേക്ക് നീളുന്ന

സംരംഭങ്ങളിലും സൗഹൃദങ്ങളിലും പ്രവര്‍ത്തനങ്ങളിലും  അജീഷിന്റെ മികവ് എടുത്തു പറയേണ്ടതാണ്. 2011  2014 കാലഘട്ടത്തില്‍ കേരളാ സര്‍ക്കാരിന്റെ

വിവിധ പദ്ധതികളില്‍ സര്‍ക്കാരിന് ഒപ്പം നിന്ന് പ്രവര്‍ത്തിക്കാനും അജിഷ് ഗോപന് അവസരം ലഭിച്ചിട്ടുണ്ട്.  2012   2014 കാലഘട്ടത്ത് കേരളത്തിലെ ആദ്യത്തെ പ്ലാസ്റ്റിക്

 രഹിത മേഖലയെന്ന ബഹുമതി കുണ്ടറ നിയോജക മണ്ഡലം കരസ്ഥമാക്കുകയുണ്ടായി. അന്ന് മുന്‍ മന്ത്രി എം.എ ബേബി ആയിരുന്നു കുണ്ടറയില്‍ നിന്നുള്ള നിയമസഭാ പ്രതിനിധി. അജിഷിനും  ഈ പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞു, കുണ്ടറ

 പാരിസ്ഥിതിക സുസ്ഥിരത, മാലിന്യസംസ്‌കരണം എന്നിവയോടുള്ള അജീഷിന്റെ പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട് നടപ്പാക്കിയ പദ്ധതിയാണ് കുണ്ടറ മണ്ഡലത്തില്‍ ഈ പ്രത്യേക ബഹുമതിയ്ക്ക് അര്‍ഹമായത്.  

ആയിരുന്നു. 2011 മുതല്‍ 2013 വരെ കേരളത്തിലെ ഗ്രാമീണ ഐടി പാര്‍ക്കുകളുടെ നവീകരണത്തില്‍  പങ്കുവഹിച്ച അജീഷിന്റെ സ്വാധീനം

ഗ്രാമീണ ഭൂപ്രകൃതിയിലേക്കും വ്യാപിക്കുന്നു എന്ന് വേണം പറയാന്‍. ടെക്‌നോപാര്‍ക്ക് സിഇഒയും കെഎസ്‌ഐടിഐഎല്‍ എംഡിയുമായിരുന്ന ഗിരീഷ് ബാബു ഗ്രാമീണ മേഖലയിലെ ഐടി അടിസ്ഥാന

സൗകര്യങ്ങള് പുനര്‌നിര്മ്മിക്കാന് നൂതനമായ സമീപനങ്ങള് കൊണ്ടുവന്നപ്പോള്‍ ബഹുമുഖ പ്രൊഫഷണലായ അജീഷ് നിരവധി കോര്‍പ്പറേറ്റ് ഓര്‍ഗനൈസേഷനുകള്‍ക്ക് സെയില്‍സ്, മാര്‍ക്കറ്റിംഗ്, എച്ച്ആര്‍ എന്നിവയില്‍

പരിശീലനം നല്‍കി. പ്ലേസ്‌മെന്റ് സംരംഭങ്ങളില്‍ 26 എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് അദ്ദേഹം മാര്‍ഗനിര്‍ദേശം നല്‍കുകയും പിന്തുണയ്ക്കുകയും

ചെയ്തിട്ടുണ്ട്.  പാട്‌ന ഐ ഐ ടി യില്‍ നിന്ന് ഫിനാന്‍സ്, അനലിറ്റിക്‌സ്, ഡാറ്റാ സയന്‍സസ് എന്നിവയില്‍ ഇരട്ട സ്‌പെഷ്യലൈസേഷനോടെ എം. ബി. എ പഠനം നടത്തിക്കൊണ്ടിരിക്കുന്ന

  അജീഷ് നമ്മുടെ രാജ്യത്ത്  ബിസിനസ്സ് ട്രെന്‍ഡുകള്‍ വികസിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. അജീഷ് ഗോപന്‍ വെറുമൊരു

പ്രൊഫഷണല് മാത്രമല്ല. ബിസിനസ്സിന്റെയും കമ്മ്യൂണിറ്റി വികസനത്തിന്റെയും ഭാവി രൂപപ്പെടുത്തുന്ന ഒരു ദീര്‍ഘവീക്ഷണമുള്ള വ്യക്തികൂടിയാണ്

അദ്ദേഹം. അദ്ദേഹത്തിന്റെ യാത്ര, നഗര സാങ്കേതിക ഭൂപ്രകൃതിയില്‍ മാത്രമല്ല ഒതുങ്ങുന്നത്. ഗ്രാമീണ ഐടി ഇന്‍ഫ്രാസ്ട്രക്ചറിന്റെ പുനരുജ്ജീവനത്തിലും സജീവമായ

നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്നു.

 

കോവിഡിന് ശേഷമുള്ള ഭൂപ്രകൃതിയുമായി അതിവേഗം പൊരുത്തപ്പെടുന്ന വെര്‍ച്വല്‍ ഓഫീസ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് അജിഷ് ഗോപന്‍ ആണ്. ഇത് വളരെയധികം ജനശ്രദ്ധപിടിച്ചു പറ്റി. ഇതുമൂലം എല്ലാ ജോലി പ്രക്രിയകളും

ഓണ്‍ലൈനില്‍ തടസ്സമില്ലാതെ  പരിവര്‍ത്തനം ചെയ്തു. പലര്‍ക്കും ജോലിക്ക് ഒരു തടസ്സവും ഉണ്ടായില്ല. വരുമാനം കുടുംബങ്ങള്‍ക്ക് ലഭിച്ചു.

ഓഫീസ് നിലനിര്‍ത്താന്‍ വലിയൊരു കെട്ടിടത്തിന്റെ ആവശ്യകത ഇല്ലാതായി. ഈ നൂതന സജ്ജീകരണത്തില്‍, ജീവനക്കാരും കരാറുകാരും

 വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ കണക്റ്റുചെയ്യപ്പെട്ടു. വര്‍ക്കുകള്‍ വേഗത്തിലാക്കാന്‍ ഇത് ഇടയാക്കി. ജീവനക്കാര്‍ക്ക് സ്വന്തം ഇടങ്ങളില്‍

ഇരുന്ന് ആസ്വദിച്ച് ജോലി ചെയ്യാനുള്ള വഴക്കം വന്നു. വ്യക്തികളെ അവരുടെ സ്വന്തം വേഗതയിലും അവരുടെ ക്ഷേമത്തിന്

അനുയോജ്യമായ അന്തരീക്ഷത്തിലും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതിലൂടെ, സമ്മര്‍ദ്ദരഹിതമായ അന്തരീക്ഷം വളര്‍ത്തുക മാത്രമല്ല ചെയ്തത്,

ഉല്‍പാദനക്ഷമത ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കി.  കോവിഡ് മഹാമാരിക്ക് ശേഷം വിത്യസ്തമായ ഒരു

  ചലനാത്മക തൊഴില്‍ സംസ്‌കാരം തന്നെയാണ് ഐറ്റി ഓഫീസ് എന്ന ആശയത്തിലൂടെ   അജീഷ് സൃഷ്ടിച്ചെടുത്തത്. ഇത് സമൂഹത്തില്‍ നിന്നും

 ഭരണ നേതൃത്വത്തില്‍ നിന്നും വളരെയധികം പ്രശംസ നേടാന്‍ ഇടയാക്കി. വളരെ ചെലവ് കുറഞ്ഞ ആശയം എന്ന രീതിയില്‍ വന്‍കിട ഐറ്റി കമ്പനികള്‍ പോലും ഇപ്പോള്‍ ഈ ആശയം ഏറ്റെടുത്തു തുടങ്ങിയിരിക്കുന്നു.

കൂടാതെ രാത്രി കാലങ്ങളില്‍ പോലും ഭയമില്ലാതെ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നുള്ള ആത്മവിശ്വാസം വന്നതോടെ തൊഴിലാളികള്‍ ഓവര്‍

ഡ്യൂട്ടി ചെയ്യുന്നതിനും തയ്യാറായി. പകല്‍ സമയത്തു മാത്രമല്ല രാത്രികാലങ്ങളിലും ഓവര്‍ ഡ്യുട്ടി ചെയ്യാമെന്ന സ്ഥിതി വന്നതൊടെ  കുടുംബങ്ങളില്‍

സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. ഇപ്പോള്‍ ഈ സംവിധാനം ദേശീയ തലത്തില്‍ പോലും നടപ്പാക്കിക്കൊണ്ടിരിക്കുന്നു.  ഈ ദീര്‍ഘവീക്ഷണമുള്ള

 നീക്കം ബിസിനസ്സ് തുടര്‍ച്ച ഉറപ്പാക്കുക മാത്രമല്ല, മാറുന്ന സാഹചര്യങ്ങളില്‍ ജീവനക്കാരുടെ ക്ഷേമത്തിനും

പൊരുത്തപ്പെടലിനുമുള്ള അജീഷിന്റെ പ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കുന്നു. പകര്‍ച്ചവ്യാധി ഉയര്‍ത്തുന്ന വെല്ലുവിളികളെ

തരണം ചെയ്യുന്നതിലും ഒരു സ്ഥാപനത്തിലെ  ജോലിക്കാരുടെ  തൊഴിലിന്റെ  ഭാവി പുനര്‍നിര്‍വചിക്കുന്നതിലും ഐറ്റി  ഓഫീസ് എന്ന ആശയം

മികവുറ്റതാകുന്നു. ഇതൊക്കെ അജീഷിന്റെ  ദീര്‍ഘവീക്ഷണമാണ്  പ്രതിഫലിപ്പിക്കുന്നത്. ഇത്തരത്തില്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമല്ല പൊതുസമൂഹത്തിനു തന്നെ മാതൃകയും

സഹായകവുമാകുകയാണ് അജീഷ് ഗോപനും അദേഹം നേതൃത്വം നല്‍കുന്ന  എടിബിസിഇന്ത്യ എന്ന ഫേമും.

 

ഒരു ബിസിനസ് ആരംഭിക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള ഒരു കാര്യമല്ല. ഇവിടെ പരിധിയില്ലാത്ത ത്യാഗങ്ങള്‍ സഹിക്കേണ്ടി വരും,

 ആയിരക്കണക്കിന് തടസ്സങ്ങള്‍ നേരിടേണ്ടി വരും, ക്ഷമ പ്രകടമാക്കേണ്ട സന്ദര്‍ഭങ്ങള്‍ നിരവധിയുണ്ടാകും..ഇത്തരത്തില്‍ പലവിധ

പരീക്ഷണങ്ങള്‍ക്കു ശേഷമാണ് ഒരു ബിസിനസ് വിജയത്തിലേക്കു ചുവടു മാറുന്നത്. ബിസിനസ് ലോകത്ത് നിങ്ങള്‍ ഒരു

തുടക്കക്കാരനാണെങ്കില്‍, ബിസിനസ് വളര്‍ത്തിയെടുക്കാന്‍ നിങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

ഒരു നല്ല ബിസിനസ് ആശയം, ശക്തമായ ധാര്‍മിക ബോധം, സാഹചര്യങ്ങള്‍ പ്രതികൂലമായാലും മുന്നോട്ടു പോകാനുള്ള ആര്‍ജ്ജവം

എന്നിവയുണ്ടെങ്കില്‍ ബിസിനസില്‍ പ്രവര്‍ത്തിക്കുക എന്നത് ആവേശം ജനിപ്പിക്കുന്ന ഒരു അനുഭവമായിരിക്കും എന്ന് അജിഷ്

ഗോപന്‍ സൂചിപ്പിക്കുന്നു.

 

ബിസിനസ് , മാര്‍ക്കറ്റിംഗ്, സെയില്‍സ്, ഐറ്റി മേഖലകളുടെ വിവിധ തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അജീഷ് ഗോപന് 15 വര്‍ഷത്തെ കോര്‍പ്പറേറ്റ്

എക്‌സിപിരിയന്‍സ് ഉണ്ട്. ഈ കാലഘട്ടത്തില്‍ വിവിധ പ്രോജക്ടുകളുടെയും സ്ഥാപനങ്ങളുടെയും കമ്പനികളുടെയും പ്രോജക്ട് മാനേജര്‍,

ഓപ്പറേഷന്‍ ഹെഡ്, പ്രോജക്ട് ഓഫീസര്‍, ഡയറക്ടര്‍ ആന്‍ഡ് ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍ എന്നി നിലകളില്‍ തിളങ്ങുകയുണ്ടായി.നല്ലൊരു

കോര്‍പ്പറേറ്റ് ട്രെയിനറും കരിയര്‍ കൗണ്‍സിലറും കൂടിയായ അജീഷ് ഗോപന്‍ 11 ഓളം ഓര്‍ഗനൈസേഷന്‍,  കോര്‍പ്പറേറ്റ്

കമ്പകള്‍ക്ക്  വേണ്ടിയുള്ള സെയില്‍സ് & മാര്‍ക്കറ്റിംഗ് , ലീഡര്‍ഷിപ്പ് ട്രെയിനിംഗുകള്‍, കരിയര്‍ കൗണ്‍സിലിംഗ് തുടങ്ങിയവയ്ക്ക് ഇപ്പോള്‍

 നേതൃത്വം കൊടുത്തുവരുന്നു. ബിസിനസ് സംബന്ധിച്ച് എന്ത് സംശയമുണ്ടെങ്കിലും സഹായം ആവശ്യമുണ്ടെങ്കിലും തിരുവനന്തപുരം

കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എടിബിസിഇന്ത്യ എന്ന ബിസിനസ് കണ്‍സള്‍ ട്ടിംഗ്  ഫേമിനെ ബന്ധപ്പെടാവുന്നതാണ്. എല്ലാത്തരത്തിലുള്ള

ബിസിനസ് കോര്‍ഡിനേഷനും എ ടിബിസിഇന്ത്യ  ഏറ്റെടുക്കുന്നതാണ്. .

(സോണി കല്ലറയ്ക്കല്‍ )

 




കൂടുതല്‍വാര്‍ത്തകള്‍.