CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 58 Minutes 48 Seconds Ago
Breaking Now

ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളും വീണ്ടും യുകെ മണ്ണിലേക്ക്; ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ബ്രിട്ടനിലേക്ക് തിരികെ എത്തുമ്പോള്‍ താമസം വില്ല്യമിനും, കെയ്റ്റിനും അരികില്‍, എന്നിട്ടും നേരില്‍ കാണില്ല; രാജ്ഞിയെ സന്ദര്‍ശിക്കാന്‍ സാധ്യത

ഡയാന രാജകുമാരിയുടെ ശില്‍പ്പം അനാച്ഛാദനം ചെയ്തതിന് ശേഷം സഹോദരന്‍ വില്ല്യം രാജകുമാരനുമായി ഹാരി നേരില്‍ സംസാരിച്ചിട്ടില്ല

ഹാരി രാജകുമാരനും, ഭാര്യ മെഗാന്‍ മാര്‍ക്കിളും അടുത്ത മാസം യുകെ സന്ദര്‍ശനത്തിന് എത്തുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഈ യാത്രയിലും വില്ല്യമിനെയും, കെയ്റ്റിനെയും സന്ദര്‍ശിക്കാന്‍ ഇവര്‍ തയ്യാറായേക്കില്ലെന്നാണ് സൂചന. 

സെപ്റ്റംബര്‍ 5-നാണ് സസെക്‌സ് ഡ്യൂക്കും, ഡച്ചസും കാലിഫോര്‍ണിയയില്‍ നിന്നും മാഞ്ചസ്റ്ററില്‍ നടക്കുന്ന വണ്‍ യംഗ് വേള്‍ഡ് സമ്മിറ്റില്‍ പങ്കെടുക്കാന്‍ എത്തുന്നത്. 190-ലേറെ രാജ്യങ്ങളിലെ യുവനേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്നതാണ് പരിപാടി. സമ്മേളനത്തിലെ ഉദ്ഘാടന ചടങ്ങില്‍ 40-കാരിയായ മെഗാന്‍ അധ്യക്ഷ പ്രസംഗം നടത്തും. The Duke and Duchess of Sussex and the Duke and Duchess of Cambridge are pictured watching the flypast to mark the centenary of the Royal Air Force at the Buckingham Palace balcony in July 2018

ഇതിന് ശേഷം ജര്‍മ്മനിയിലേക്ക് പോകുന്ന ദമ്പതികള്‍ സെപ്റ്റംബര്‍ 6-ന് ഇന്‍വിക്ടസ് ഗെയിംസിന്റെ ഒന്നാം വാര്‍ഷികത്തില്‍ പങ്കെടുത്ത ശേഷം സെപ്റ്റംബര്‍ 8ന് യുകെയിലേക്ക് മടങ്ങും. ലണ്ടനില്‍ നടക്കുന്ന വെല്‍ചൈല്‍ഡ് അവാര്‍ഡ്‌സില്‍ ഹാരി രാജകുമാരന്‍ പ്രസംഗിക്കുന്നുണ്ട്.The Queen's diary may present challenges if the couple hope to see her in London or Windsor during their visit next month

ജൂണില്‍ ജൂബിലി ആഘോഷങ്ങള്‍ക്കായി എത്തിയെങ്കിലും മുന്‍നിരയില്‍ നിന്നും വിട്ടുനിന്ന ഹാരിയും മെഗാനും ഏപ്രിലില്‍ രാജ്ഞിയെയും, ചാള്‍സിനെയും രഹസ്യമായി സന്ദര്‍ശിച്ച് മടങ്ങിയിരുന്നു. കഴിഞ്ഞ സമ്മറില്‍ ഡയാന രാജകുമാരിയുടെ ശില്‍പ്പം അനാച്ഛാദനം ചെയ്തതിന് ശേഷം സഹോദരന്‍ വില്ല്യം രാജകുമാരനുമായി ഹാരി നേരില്‍ സംസാരിച്ചിട്ടില്ല. The Sussexes will travel to Manchester for the One Young World Summit, an event which brings together young leaders from more than 190 countries, on September 5 (pic: The couple at St Paul's Cathedral on June 3 during their last UK visit)

ഈ മാസമാണ് കേംബ്രിഡ്ജ് ഡ്യൂക്കും, കുടുംബവും അഡ്‌ലെയ്ഡ് കോട്ടേജിലേക്ക് താമസം മാറുന്നത്. സസെക്‌സ് ദമ്പതികള്‍ യുകെയില്‍ എത്തുമ്പോള്‍ ഫ്രോഗ്മോര്‍ കോട്ടേജിലാണ് താമസിക്കുന്നതെങ്കില്‍ ഇത് കേംബ്രിഡ്ജ് ദമ്പതികളില്‍ നിന്നും അഞ്ച് മിനിറ്റ് നടക്കാന്‍ മാത്രമുള്ള ദൂരത്താണ്. എന്നാല്‍ ചാരിറ്റി പരിപാടികളില്‍ പങ്കെടുക്കുന്ന ദമ്പതികള്‍ക്ക് വില്ല്യമിനെയും, കെയ്റ്റിനെയും കാണാന്‍ ഉദ്ദേശമില്ലെന്നാണ് ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.