CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 33 Minutes 23 Seconds Ago
Breaking Now

കൊവിഡ് വാക്‌സിന്‍ ഉപയോഗിച്ച് പാര്‍ശ്വഫലങ്ങള്‍; അംഗവൈകല്യം സംഭവിച്ചവര്‍ക്കും, മരിച്ചവരുടെ കുടുംബങ്ങള്‍ക്കുമുള്ള നഷ്ടപരിഹാരത്തിന് വന്‍ ഡിമാന്‍ഡ്; മഹാമാരിക്ക് ശേഷം ക്ലെയിമുകള്‍ കുതിച്ചുയര്‍ന്നു; ചെലവേറിയതോടെ പുനഃപ്പരിശോധനയ്ക്ക് നിര്‍ദ്ദേശം

2021-22 വര്‍ഷത്തില്‍ സ്‌കീമിനായി 600,000 പൗണ്ട് നല്‍കേണ്ടി വന്നപ്പോള്‍ 2023-24 വര്‍ഷത്തില്‍ ഇത് 16.1 മില്ല്യണ്‍ പൗണ്ടിലേക്കാണ് ഉയര്‍ന്നത്

കൊവിഡ് വാക്‌സിന്‍ ഉപയോഗിച്ച് പാര്‍ശ്വഫലങ്ങള്‍ അനുഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന സ്‌കീം ക്ലെയിമുകളുടെ ബാഹുല്യത്തില്‍ പൊറുതിമുട്ടുന്നു. മഹാമാരിക്ക് ശേഷം വാക്‌സിന്‍ ഉപയോഗിച്ച് വൈകല്യങ്ങള്‍ നേരിട്ടവരുടെയും, മരിച്ചവരുടെ കുടുംബങ്ങളുടെയും ക്ലെയിമുകള്‍ വര്‍ദ്ധിച്ചതോടെയാണ് പേയ്‌മെന്റ് സിസ്റ്റം റിവ്യൂ ചെയ്യുന്നത്. 

വാക്‌സിന്‍ ഡാമേജ് പേയ്‌മെന്റ് സ്‌കീം എങ്ങനെ പരിഷ്‌കരിക്കാമെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധിക്കുകയെന്ന് ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ് പറഞ്ഞു. കൊവിഡ്-19 വാക്‌സിന്‍ സ്വീകരിച്ച തിന്റെ പാര്‍ശ്വഫലങ്ങളുടെ ഭാഗമായി ക്ലെയിമുകളുടെ എണ്ണമേറിയതോടെയാണ് ആശങ്ക ഉയര്‍ന്നത്. COVID-19 vaccine: UK to get 10 million doses of AstraZeneca jab from India  - BusinessToday

2019-ല്‍ കേവലം 27 ക്ലെയിമുകള്‍ ഉണ്ടായിരുന്നത് 2020-ല്‍ 26 ആയും, 2022-ല്‍ 480 ആയും, കഴിഞ്ഞ വര്‍ഷം 4008 ആയുമാണ് ഉയര്‍ന്നത്. ഈ വര്‍ഷം ഏപ്രില്‍ 26 വരെ മാത്രം 11,022 ക്ലെയിമുകളാണ് സ്‌കീമിന്റെ ഭാഗമായി വന്നത്. ഒരു നഷ്ടപരിഹാര സ്‌കീം അല്ലെങ്കില്‍ പോലും വാക്‌സിന്‍ മൂലം സംഭവിച്ച ദുരിതങ്ങള്‍ മൂലമുണ്ടായ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് സ്‌കീം. 

ഇരകള്‍ക്കും, കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരത്തിനായി കേസ് നല്‍കാനും സാധിക്കും. എന്നാല്‍ 2021-22 വര്‍ഷത്തില്‍ സ്‌കീമിനായി 600,000 പൗണ്ട് നല്‍കേണ്ടി വന്നപ്പോള്‍ 2023-24 വര്‍ഷത്തില്‍ ഇത് 16.1 മില്ല്യണ്‍ പൗണ്ടിലേക്കാണ് ഉയര്‍ന്നത്. കഴിഞ്ഞ ആഴ്ച കോടതി രേഖകളില്‍ ആസ്ട്രാസെനെക തങ്ങളുടെ കൊവിഡ് വാക്‌സിന് അപൂര്‍വ്വമായ പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി സമ്മതിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.