CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 32 Seconds Ago
Breaking Now

ബ്രിട്ടനിലെ കൗണ്‍സിലുകളിലേക്ക് ഡസന്‍ കണക്കിന് ഗാസാ അനുകൂല പ്രവര്‍ത്തകര്‍ തെരഞ്ഞെടുക്കപ്പെട്ടു; മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ടൗണ്‍ഹാളുകളിലെ പ്രധാന വിഷയമാകും; കീര്‍ സ്റ്റാര്‍മറിന് 18 ആവശ്യങ്ങളുടെ പട്ടികയുമായി മുസ്ലീം വോട്ട് ഗ്രൂപ്പ്?

ഇസ്രയേലുമായുള്ള സൈനിക ബന്ധം ബ്രിട്ടന്‍ നിര്‍ത്തണമെന്നും, പലസ്തീനെ രാജ്യമായി അംഗീകരിക്കണമെന്നും ഉള്‍പ്പെടെയാണ് ആവശ്യങ്ങള്‍

ഇംഗ്ലണ്ടിലെ ലോക്കല്‍ തെരഞ്ഞെടുപ്പുകളില്‍ ടോറി പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടതും, ലേബര്‍ പാര്‍ട്ടി നേട്ടം കൊയ്തതും ഒരു വസ്തുതയാണ്. എന്നാല്‍ അതിനൊപ്പം ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം കൂടി ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. അതാണ് മുസ്ലീം വോട്ട് ഗ്രൂപ്പുകളുടെ പ്രകടനം. 

ബ്രിട്ടനിലെ വിവിധ ടൗണ്‍ ഹാളുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരില്‍ പലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ ഗാസയിലെ യുദ്ധം ടൗണ്‍ ഹാളുകളില്‍ പ്രധാന വിഷയമായി മാറുമെന്നാണ് കരുതുന്നത്. ഗാസ യുദ്ധം പ്രചരണ വിഷയമാക്കിയ 40-ലേറെ കൗണ്‍സിലര്‍മാരാണ് ഇംഗ്ലണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. More than 40 councillors were elected in England after making the conflict part of their campaign, analysis of Thursday's vote suggests. Pictured: Councillor Mothin Ali

പലസ്തീന്‍ പതാകയുടെ നിറങ്ങള്‍ അണിഞ്ഞ് എത്തിയവരും, വിജയം ഗാസയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചവരും ഇവരിലുണ്ട്. 'അല്ലാഹു അക്ബര്‍, ഞങ്ങള്‍ പലസ്തീനായി ശബ്ദം ഉയര്‍ത്തും', എന്നൊക്കെയാണ് ഇംഗ്ലണ്ടിലെ പ്രാദേശിക കൗണ്‍സിലില്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ വരെ പ്രഖ്യാപനം. 12 ടൗണ്‍ ഹാളുകളില്‍ ലേബര്‍ സ്ഥാനാര്‍ത്ഥികളെയാണ് ഇവര്‍ തോല്‍പ്പിച്ചത്. 

ഇതോടെ ഗാസ വിഷയത്തില്‍ വോട്ടര്‍മാര്‍ അകന്ന് നില്‍ക്കുന്നത് ഒഴിവാക്കാന്‍ നിലപാട് തിരുത്തുമെന്ന പ്രതികരണമാണ് കീര്‍ സ്റ്റാര്‍മര്‍ നല്‍കിയിട്ടുള്ളത്. ഇതോടെ സമ്മര്‍ദ ഗ്രൂപ്പായ ദി മുസ്ലീം വോട്ട് 18 അസാധാരണ ആവശ്യങ്ങളാണ് ലേബര്‍ നേതൃത്വത്തിന് മുന്നില്‍ വെച്ചിരിക്കുന്നത്. ഇസ്രയേലുമായുള്ള സൈനിക ബന്ധം ബ്രിട്ടന്‍ നിര്‍ത്തണമെന്നും, പലസ്തീനെ രാജ്യമായി അംഗീകരിക്കണമെന്നും ഉള്‍പ്പെടെയാണ് ആവശ്യങ്ങള്‍. ഇതോടെ പ്രാദേശിക വിഷയങ്ങള്‍ക്ക് പകരം വിദേശ വിഷയങ്ങളുടെ പേരിലാകും ടൗണ്‍ ഹാളുകളിലെ ചര്‍ച്ചകള്‍ നടക്കുകയെന്ന് സീനിയര്‍ ടോറികള്‍ ആശങ്ക രേഖപ്പെടു്തതി. 




കൂടുതല്‍വാര്‍ത്തകള്‍.